ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിന് മാതൃകയാണ് അഹല്യാബായ് ഹോൽക്കർ -മോഹൻ ഭഗവത്; മോദിയെ വിമർശിച്ചതെന്ന്
text_fieldsന്യൂഡൽഹി: ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്‍റെ പ്രസംഗം മോദി വിമർശനമാണെന്ന് വിലയിരുത്തൽ. മറാത്ത രാജ്ഞിയായിരുന്ന അഹല്യാബായ് ഹോൽക്കറുടെ 300-ാം ജന്മദിനത്തിൽ മോഹൻ ഭഗവത് നടത്തിയ പ്രസംഗമാണ് കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ സാധൂകരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നത്.
എങ്ങനെയുള്ള ഭരണാധികാരി ആയിരിക്കണം എന്നതിന്‍റെ ഉദാഹരണമാണ് അഹല്യാബായ് ഹോൽക്കർ. ആളുകൾക്ക് തൊഴിൽ ലഭിക്കുന്നതിനായി അവർ വ്യവസായങ്ങൾ കെട്ടിപ്പടുത്തു. കർഷകർ അടക്കം എല്ലാ വിഭാഗക്കാരെയും പരിഗണിച്ച ഭരണമായിരുന്നു അവരുടേത് -എന്നിങ്ങനെയായിരുന്നു മോഹൻ ഭാഗവതിന്‍റെ പ്രസംഗം. ഇതിലെ കർഷകരുടെ പ്രശ്നങ്ങൾ രാജ്ഞി പരിഹരിച്ചെന്ന പരാമർശമടക്കം മോദിയെ ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
കർഷകരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ വിമർശനങ്ങളുമായാണ് ആർ.എസ്.എസ് അധ്യക്ഷന്‍റെ പ്രസംഗത്തെ ചേർത്തുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.