ഒഡിഷയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മോഹൻ ചരൺ മാജി
text_fieldsഭുപനേശ്വർ: ഒഡിഷയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മോഹൻ ചരൺ മാജി. നാലു തവണ എം.എൽ.എയും ബി.ജെ.പിയുടെ ആദിവാസി മുഖവുമായിരുന്നു മാജി.
ഭുവനേശ്വറിൽ ചേർന്ന ബി.ജെ.പി നിയമസഭാകക്ഷി യോഗത്തിലായിരുന്നു മാജിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. മുതിർന്ന ബി.ജെ.പി നേതാവും പട്നഗർ എം.എൽ.എയുമായ കെവി സിങ് ദിയോ, നിമാപാറ നിയമസഭാ മണ്ഡലത്തിലെ അരങ്ങേറ്റക്കാരിയായ പ്രവതി പരിദ എന്നിവർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ജനതാ മൈതാനിയിൽ നടന്ന ചടങ്ങിൽ ഗവർണർ രബ്ഘുബർ ദാസ് ആണ് അവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര മന്ത്രി അമിത് ഷാ, രാജ്നാഥ് സിങ്, ഭുപേന്ദർ യാദവ്, ധർമേന്ദ്ര പ്രധാൻ, ജുവൽ ഓരം, അശ്വിനി യാദവ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു.
24 വർഷത്തെ ബി.ജെ.ഡി ഭരണത്തിൽ നിന്ന് മാറി ഒഡിഷയിൽ ആദ്യമായാണ് ബി.ജെ.പി സർക്കാർ അധികാരത്തിലെത്തുന്നത്. 147ൽ 78 സീറ്റ് നേടിയായിരുന്നു ഒഡിഷയിലെ ബി.ജെ.പിയുടെ വിജയം.
24 വർഷം സംസ്ഥാനം ഭരിച്ച നവീൻ പട്‌നായിക്കിന്റെ പിൻഗാമിയായാണ് മാജി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.