Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2019 6:24 AM GMT Updated On
date_range 13 Dec 2019 6:24 AM GMTപൗരത്വ നിയമഭേദഗതി: സാധുത ചോദ്യം ചെയ്ത് മഹുവയും സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയുടെ സാധുത ചോദ്യം ചെയ്ത് തൃണമൂൽ എം.പിയും തീപ്പൊരി പ്രഭാഷകയുമായ മഹുവ മൊയിത്ര സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ, വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന എം.പിയുടെ ആവശ്യം തള്ളി.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയും ബി.ആർ ഗവായി, സൂര്യ കന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം ലീഗും സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കും മുമ്പ് തന്നെ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story