ആശുപത്രിയിൽ ലൈംഗിക പീഡനത്തിനിരയായി; ഭർത്താവ് മരിക്കാൻ കാരണം കോവിഡല്ല, ജീവനക്കാരുടെ അനാസ്ഥയെന്ന് യുവതി
text_fieldsപട്ന: കോവിഡ് രണ്ടാം തരംഗത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യം. മഹാമാരിയുടെ കെട്ടകാലത്ത് മനുഷ്യസ്നേഹത്തിന്റെ ഒട്ടനവധി ഉദാഹരണങ്ങൾ നാം കണ്ടുകഴിഞ്ഞു. അതേസമയം തന്നെ മനുഷ്യന്‍റെ ദയനീയാവസ്ഥ മുതലെടുത്ത് ചൂഷണം ചെയ്യുന്ന സംഘവും കുറവല്ല. ഓക്സിജൻ സിലിണ്ടറുകളുടെ കാര്യത്തിലും ആംബുലൻസ് സേവനങ്ങളുടെയും കാര്യത്തിൽ ജനങ്ങളെ പിഴിഞ്ഞ കഥകളും ഒട്ടനവധി.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഭർത്താവിനെ പരിചരിച്ച് കൊണ്ടിരുന്ന യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ബിഹാറിൽ വലിയ ചർച്ചയാകുകയാണ്. ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ലൈംഗിക പീഡനത്തിനിരയായതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വിഡിയോയിലൂടെ യുവതി തുറന്നു പറഞ്ഞു. ചികിത്സയിലുണ്ടായ അനാസ്ഥെയ തുടർന്നാണ് ഭർത്താവിന്‍റെ മരണമെന്നും ആശുപത്രി അധികൃതർ ഒാക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിറ്റതായും അവർ വിഡിയോയിൽ ആരോപിക്കുന്നുണ്ട്.
വെള്ളത്തിനായി കേണിട്ടും അവർ െകാടുത്തില്ല
നോയിഡയിൽ നിന്ന് മാർച്ചിൽ ബിഹാറിൽ ഹോളി ആഘോഷിക്കാനായി എത്തിയതായിരുന്നു യുവതിയും ഭർത്താവും. അസുഖബാധിതനായതിനെ തുടർന്ന് ഏപ്രിൽ 11ന് അദ്ദേഹം കോവിഡ് പരിശോധന നടത്തിയെങ്കിലും രണ്ടുതവണയും നെഗറ്റീവായിരുന്നു ഫലം. നോയിഡയിലെത്തി ഡോക്ടറുടെ നിർദേശ പ്രകാരം സി.ടി സ്കാൻ എടുത്തതോടെയാണ് ശ്വാസകോശത്തിൽ അണുബാധയുള്ളതായി കണ്ടെത്തിയത്. തൊട്ടുപിന്നാലെ യുവാവിനെയും മാതാവിനെയും ഭഗൽപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിൽ കഴിയവേ ആശുപത്രി ജീവനക്കാർ മരുന്ന് നൽകാൻ വിസമ്മതിച്ചതായി യുവതി ആേരാപിച്ചു. വെള്ളത്തിന് ദാഹിച്ച് അപേക്ഷിച്ചാൽ പോലും ജീവനക്കാർ എടുത്ത് െകാടുക്കാൻ കൂട്ടാക്കിയിെലന്നവർ പറഞ്ഞു. സഹായത്തിനായി സമീപിച്ച ഒരു അറ്റൻഡറാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. മാതാവിനെയും ഭർത്താവിനെയും എന്തെങ്കിലും ചെയ്ത് കളയുമെന്ന ഭയത്താൽ മിണ്ടാതിരുന്നതായിരുന്നുവെന്ന് അവർ പറഞ്ഞു.
ആളുകൾ മരിക്കുേമ്പാൾ ലൈറ്റണച്ച് സിനിമ കാണുന്ന ഡോക്ടർമാരും ജീവനക്കാരും
മായാഗഞ്ചിലേക്ക് ചികിത്സ മാറ്റിയ ശേഷം ഭർത്താവിന്‍റെ നില കൂടുതൽ ഗുരുതരമാകുകയായിരുന്നു. തന്‍റെ കരച്ചിൽ കണ്ടിട്ട് പോലും മനസലിയാത്ത ഭഗൽപൂർ സർക്കാർ ആശുപത്രി ജീവനക്കാർ ഭർത്താവിനെ ചികിത്സിക്കാനോ ഓക്സിജൻ നൽകാനോ തയാറായില്ലെന്ന് അവർ പറഞ്ഞു.
ആളുകൾ മരിക്കുന്ന വേളയിൽ പോലും മായാഗഞ്ച് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും റൂമിലെ ലൈറ്റുകൾ അണച്ച് സിനിമ കാണുന്ന തിരക്കിലായിരുന്നു. പിന്നീട് മായഗഞ്ചിൽ നിന്നും യുവാവിനെ പട്നയിലെ രാജേശ്വർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എയർ ആംബുലൻസിൽ ഡൽഹിയിലേക്ക് കൊണ്ടുേപോകാൻ ആലോചിച്ചെങ്കിലും ആേരാഗ്യനില കൂടുതൽ വഷളായതിനാൽ അതിന് സാധിച്ചില്ല.
കരിഞ്ചന്തയിൽ നിന്ന് ഓക്സിജൻ വാങ്ങാൻ വിസമ്മതിച്ചതിന് ഭർത്താവിന് ജീവവായു നിഷേധിച്ചു
പട്നയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. കരിഞ്ചന്തയിൽ നിന്ന് ഓക്സിജൻ വാങ്ങാൻ വിസമ്മതിച്ചതിന് ഭർത്താവിന് ജീവവായു നിഷേധിച്ചു. ഒരു സിലിണ്ടറിന് അരലക്ഷം രൂപ വിലയിലാണ് ആശുപത്രിക്കാർ കരിഞ്ചന്തയിൽ വിൽക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കണമെന്നും ആശുപത്രിക്കാരെ വിശ്വസിക്കാൻ പാടില്ലെന്നും യുവതി ജനങ്ങളോടായി പറഞ്ഞു. കോവിഡിനെ തുടർന്നല്ല ആശുപത്രിക്കാരുടെ അനാസ്ഥയെ തുടർന്നാണ് തന്‍റെ പ്രിയതമന്‍റെ ജീവൻ നഷ്ടമായതെന്ന് അവർ കുറ്റപ്പെടുത്തി.
രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 75 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.