‘മാധ്യമങ്ങൾ ആത്മ പരിശോധന നടത്തേണ്ട സമയം’; എക്സിറ്റ് പോളിൽ തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: എക്‌സിറ്റ് പോളുകൾ എല്ലായ്‌പ്പോഴും നിറവേറ്റാൻ കഴിയാത്ത പ്രതീക്ഷകൾ സൃഷ്ടിക്കുന്നുവെന്നും മാധ്യമങ്ങൾ ആത്മപരിശോധന നടത്തി സ്വയം തിരുത്തേണ്ട അവസരമാണതെന്നും തെരഞ്ഞെടുപ്പ് കമീഷൻ. പ്രതീക്ഷകൾ ഉയർത്തുന്നതിനുമുമ്പ് എക്‌സിറ്റ് പോൾ എവിടെയാണ് നടന്നത്, സാമ്പിൾ വലുപ്പം എന്നിങ്ങനെയുള്ള പ്രത്യേകതകൾ പരിശോധിക്കണമെന്നും കമീഷൻ പറഞ്ഞു. മഹാരാഷ്ട്രയും ജാർഖണ്ഡും അടക്കമുള്ള ഇടങ്ങളിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചുകൊണ്ടാണ് കമീഷന്റെ പരാമർശം.
‘ഞങ്ങൾ എക്‌സിറ്റ് പോളുകൾ നിയന്ത്രിക്കുന്നില്ല. എന്നാൽ മാധ്യമങ്ങൾക്ക് ആത്മപരിശോധന ആവശ്യമാണ്. സാമ്പിൾ സൈസ് എന്തായിരുന്നു എന്നതും മറ്റും. ബന്ധപ്പെട്ട ബോഡികൾ ചില സ്വയം നിയന്ത്രണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന്റെ വാക്കുകൾ. പ്രതീക്ഷയും യാഥാർത്ഥ്യവും തമ്മിലുള്ള വിടവ് നിരാശയിലേക്ക് നയിക്കും എന്നും കമീഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച ഹരിയാനയിൽ നിന്നുള്ള വോട്ടെണ്ണൽ വേളയിൽ ട്രെൻഡ് നിലയുടെ പ്രഖ്യാപനത്തിൽവന്ന സമയവ്യത്യാസത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
അനായാസം വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ്, വിവിധ കേന്ദ്രങ്ങളിൽ പ്രഖ്യാപനങ്ങൾക്കും തത്സമയ വോട്ടെണ്ണലിനും ഇടയിൽ സമയം വൈകുന്നതായി പരാതിയുയർത്തി. പാർട്ടിക്ക് ഞെട്ടൽ ഏറ്റിയത് അതിന്റെ സ്കോർ കുറയുന്നതിനുമുമ്പ് ആദ്യ പ്രവണതകളിൽ അത് മുന്നിലായിരുന്നു എന്നതാണ്. എക്‌സിറ്റ് പോളുകളെ ന്യായീകരിക്കാനുള്ള പ്രവണതകൾ നിലനിൽക്കുന്നത് പോലെയല്ലെന്നും കുമാർ പറഞ്ഞു.
‘രാവിലെ 8.30ന് വോട്ടെണ്ണൽ ആരംഭിക്കുന്നു. 9.30 മുതൽ ഓരോ 2 മണിക്കൂറിലും ഞങ്ങൾ ഫലങ്ങൾ പുറത്തുവിടുന്നു. ഇത് ഔദ്യോഗിക സൈറ്റിൽ പ്രതിഫലിക്കുന്നതിന് അര മണിക്കൂർ കൂടി എടുക്കും -പൊരുത്തക്കേട് വിശദീകരിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.