മതങ്ങളെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് നിർത്തിയാൽ വിദ്വേഷ പ്രസംഗങ്ങൾ ഇല്ലാതാവും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മതങ്ങളെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് നിർത്തിയാൽ വിദ്വേഷ പ്രസംഗങ്ങൾ ഇല്ലാതാവുമെന്ന് സുപ്രീംകോടതി. വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ വിവിധ സംസ്ഥാനങ്ങൾ വീഴ്ചവരുത്തുന്നതിനെതിരെ സമർപ്പിച്ച കോടതി അലക്ഷ്യ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഹരജി പരിഗണിക്കവെ, എത്രപേർക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കേണ്ടിവരുമെന്ന് ആശ്ചര്യപ്പെട്ട ബെഞ്ച് ആളുകൾ സ്വയം നിയന്ത്രിക്കണമെന്നും നിർദേശിച്ചു. മുൻ പ്രധാനമന്ത്രിമാരായ ജവഹർ ലാൽ നെഹറുവിന്‍റേയും അടൽ ബിഹാരി വാജ്പേയിയുടെയും പ്രസംഗങ്ങളെക്കുറിച്ച് പരാമർശിച്ച കോടതി അവരുടെ പ്രസംഗങ്ങൾ കേൾക്കാൻ ഉൾപ്രദേശങ്ങളിൽ നിന്നുപോലും ആളുകൾ വരുമായിരുന്നു എന്നും പറഞ്ഞു.
ദിവസവും പൊതു ഇടങ്ങളിലും ടിവിയിലും ചിലർ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നതായും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.