ധനബിൽ: പ്രതിപക്ഷം അഞ്ച് ഭേദഗതികള്‍ പാസാക്കി
text_fields
ന്യൂഡല്‍ഹി: ധനബില്ലിൽ അഞ്ച് ഭേദഗതികള്‍ രാജ്യസഭയില്‍ പാസാക്കി നരേന്ദ്ര മോദി സര്‍ക്കാറിന് പ്രതിപക്ഷത്തിെൻറ തിരിച്ചടി. പ്രതിപക്ഷം നിര്‍ദേശിച്ച അഞ്ചു ഭേദഗതികളില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിെൻറയും രണ്ടെണ്ണം സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടേതുമായിരുന്നു. ഭേദഗതികള്‍ 27നും 34നും ഇടയില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിന് പ്രതിപക്ഷം പാസാക്കുകയായിരുന്നു.
245 അംഗ സഭയില്‍ ബി.ജെ.പിക്ക് 56 അംഗങ്ങളും എൻ.ഡി.എക്ക് ആകെ 74 അംഗങ്ങളുമാണുള്ളത്. ധന ബിൽ പണബില്ലായാണ് സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭയില്‍ പാസാക്കിയ പണബില്ല് രാജ്യസഭ പാസാക്കി 14 ദിവസത്തിനുള്ളില്‍ മടക്കുന്നതാണ് പതിവ് രീതി. എന്നാൽ, ഇതിനു വിരുദ്ധമായി ബുധനാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ വോട്ടിനിട്ടു പാസാക്കിയതിനാൽ ലോക്സഭ ബിൽ വീണ്ടും പരിഗണിക്കേണ്ടി വരും. ലോക്‌സഭയില്‍ ഈ ഭേദഗതികള്‍ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ഭേദഗതികള്‍ ലോക്‌സഭ തള്ളിയാലും ബിൽ പാസാകും. വോട്ടിങ്ങിന് തൊട്ടുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ ബഹിഷ്‌കരിച്ചു.
രാഷ്്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന സംബന്ധിച്ചുള്ളതായിരുന്നു ധനകാര്യ ബില്ലില്‍ സീതാറാം യെച്ചൂരിയുടെ ഭേദഗതി. ആദായ നികുതി ഉദ്യോഗസ്ഥരുടെ അധികാര പരിധി സംബന്ധിച്ചായിരുന്നു ദിഗ് വിജയ് സിങ് കൊണ്ടുവന്ന ഭേദഗതി. ആദായ നികുതി കമീഷണറെക്കാള്‍ അസിസ്റ്റൻറ് കമീഷണര്‍ക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ചായിരുന്നു ഇതിലൊന്ന്. ആദായ നികുതി വകുപ്പ് നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ അധികാരം നല്‍കരുതെന്ന് ഭേദഗതി അവതരിപ്പിച്ച ദിഗ് വിജയ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.