മധ്യപ്രദേശ് മന്ത്രിയുടെ കാറിൽനിന്ന് 10 ലക്ഷം പിടിച്ചു
text_fieldsഇന്ദോർ: ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ സംസ്ഥാന മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ദേവ്രാജ് സിങ്ങിെൻറ കാറിൽനിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു. സാൻവർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി രാജേഷ് സോൻകർ എം.എൽ.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചുമതലയുള്ള ദേവ്രാജ് സിങ്ങിെൻറ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നു എന്ന് ആരോപിച്ചാണ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞത്. വിവരമറിെഞ്ഞത്തിയ പൊലീസ് പണം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചെങ്കിലും മന്ത്രിയെ പോകാൻ അനുവദിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ കർഷകരുടെ നേതൃത്വത്തിലും പ്രതിഷേധം അരങ്ങേറി. പൊലീസ് മന്ത്രിയുമായി ഒത്തുകളിച്ച് നടപടിയെടുക്കാതെ വിടുകയായിരുന്നുവെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.