ഭൂമി വാങ്ങാൻ വാദ്രയുടെ പണം ഉപയോഗിച്ചിട്ടില്ല–പ്രിയങ്ക
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ കൃഷി ഭൂമി വാങ്ങാൻ ഭർത്താവ് റോബർട്ട് വാദ്രയുടെ പണം ഉപയോഗിച്ചിട്ടില്ലെന്ന്പ്രിയങ്ക ഗാന്ധി. ആറു വർഷം മുമ്പ് 15 ലക്ഷം രൂപയുടെ ചെക്ക് നൽകിയാണ് ഫരീദാബാദിൽ അഞ്ച് ഏക്കർ കൃഷിഭൂമി വാങ്ങിയത്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായോ ഡി.എൽ.എഫുമായോ ഇൗ പണത്തിന് ബന്ധമില്ല. 2010 ഫെബ്രുവരി 17ന് വിപണി വിലയായ 80 ലക്ഷം രൂപക്ക് അത് പഴയ ഉടമക്ക് തന്നെ വിറ്റു. ചെക്കു വഴി തന്നെയാണ് പണം സ്വീകരിച്ചതും. ഇന്ദിരാ ഗാന്ധിയിൽ നിന്ന് ലഭിച്ച പരമ്പരാഗത സ്വത്തിെൻറ പാട്ടത്തുക ഉപയോഗിച്ചാണ് ഭൂമി വാങ്ങിയതെന്നും പ്രിയങ്ക ഗാന്ധിയുടെ ഒാഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
റോബർട്ട് വദ്ര പലിശയില്ലാതെ ഡി.എൽ.എഫ് ലിമിറ്റഡിൽ നിന്ന് 65 കോടി രൂപ ലോൺ എടുത്തുവെന്ന് അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. ഇൗ തുക ഹരിയാനയിൽ ഭൂമി വാങ്ങാൻ പ്രിയങ്കക്ക് നൽകിയതാണോ എന്ന് മാധ്യമപ്രവർത്തകർ വാദ്രയോട് ചോദിച്ചിരുന്നു. ഇതിന് വിശദീകരണമായാണ് പ്രിയങ്ക വാർത്താ കുറിപ്പിറക്കിയത്.
ആരോപണങ്ങൾ അടിസ്ഥാന രഹിതവും മാനനഷ്ടമുണ്ടാക്കുന്നതുമാണ്. പ്രിയങ്കഗാന്ധിയുടെ സൽപ്പേര് കളങ്കപ്പെടുത്തുന്നതിനായി മനഃപൂർവ്വം രാഷ്ട്രീയ പ്രേതരിതമായി വിദ്വേഷ പ്രചാരണം നടത്തുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.