ബി.ജെ.പി യു.പിയിൽ 700 ക്ഷേത്രങ്ങൾ നവീകരിച്ചു, കുംഭമേളക്ക് മികച്ച സേവനമൊരുക്കി; അവകാശവാദവുമായി യോഗി
text_fieldsഉത്തർ പ്രദേശിൽ നടപ്പാക്കിയ കാര്യങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യ എതിരാളികളായ സമാജ്‍വാദി പാർട്ടിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പെന്‍ഷന്‍ പണം സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ഓഫീസില്‍ ചെലവഴിച്ചെന്ന് ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളികളായ സമാജ്‌വാദി പാര്‍ട്ടിക്കെതിരെയാണ് യോഗിയുടെ ആരോപണം. അതിന് പകരം ബി.ജെ.പി സര്‍ക്കാര്‍ വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 12,000 രൂപ വാര്‍ഷിക പെന്‍ഷന്‍ നല്‍കിയെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
യു.പിയിലെ മൻഡ് മണ്ഡലത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബി.ജെ.പി മുഖ്യമന്ത്രി. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാന എതിരാളിയായ സമാജ്‍വാദി പാർട്ടിക്കെതിരെ യോഗിയുടെ രൂക്ഷവിമർശനം.
അലഹബാദിൽ കുംഭമേള നടക്കുമ്പോൾ മോശം സേവനമായിരുന്നു എസ്.പി സർക്കാരിന്‍റേതെന്നും എന്നാൽ ബി.ജെ.പി ഭരണത്തിന് കീഴിൽ മേള നടത്തിയപ്പോൽ അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നുമാണ് യോഗി ആദിത്യനാഥിന്‍റെ പരാമർശം. ബി.ജെ.പി സർക്കാർ അധികാരത്തിലിരുന്ന അഞ്ചുവർഷത്തിനിടെ 700 ക്ഷേത്രങ്ങൾ നവീകരിച്ചുവെന്ന് യോഗി കൂട്ടിച്ചേർത്തു. ഉത്തര്‍പ്രദേശിലെ 403 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടമായാണ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.