റോബർട്ട് വാദ്ര പണമിടപാട് കേസ്: പ്രവാസി വ്യവസായി സി.സി തമ്പി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: പ്രവാസി മലയാളി വ്യവസായി സി.സി. തമ്പിയെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച എൻഫോഴ്സ്മെൻറ് ആസ്ഥാനത്തു വിളിച്ചുവരുത്തി തുടർച്ചയായി ചോദ്യംചെയ്ത ശേഷമാണ് കള ്ളപ്പണ നിരോധന നിയമപ്രകാരമുള്ള അറസ്റ്റ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയെ ഉന ്നമിട്ടുനീങ്ങുന്ന കള്ളപ്പണ കേസിൽ തെളിവിെൻറ ശക്തമായ കണ്ണിയായി തമ്പി മാറിയേക്കാമെന്ന രാഷ്ട്രീയ മാനവും ഈ അറ സ്റ്റിലുണ്ട്. നേരേത്തയും തമ്പിയെ എൻഫോഴ്സ്മെൻറ് പലവട്ടം ചോദ്യംചെയ്തിരുന്നു.
വാദ്രക്കും ഇനിയു ം പിടിയിലാകാത്ത ആയുധ ദല്ലാൾ സഞ്ജയ് ഭണ്ഡാരിക്കുമെതിരെ നടക്കുന്ന കള്ളപ്പണ കേസ് അന്വേഷണത്തിെൻറ ഭാഗമാണ് തമ്പിയുടെ അറസ്റ്റ്. തമ്പി മുഖേന വാദ്ര ലണ്ടനിൽ അനധികൃതമായി സ്വത്ത് വാങ്ങിയെന്നാണ് എൻഫോഴ്സ്മെൻറ് കരുതുന്നത്. ലണ്ടനിലെ 12-ബ്രിയാൻസ്റ്റൺ സ്ക്വയറിൽ 19 ലക്ഷം ബ്രിട്ടീഷ് പൗണ്ടിന് ഫ്ലാറ്റ് വാങ്ങിയതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നാണ് വാദ്രക്കെതിരായ എൻഫോഴ്സ്മെൻറ് കേസ്. വേറെ ആറേഴു ഫ്ലാറ്റുകൾകൂടി ഇത്തരത്തിൽ വാങ്ങിയതായി വിവരമുണ്ടെന്ന് എൻഫോഴ്സ്മെൻറ് കോടതിയിൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ, രാഷ്ട്രീയ വേട്ടയാടലാണിതെന്ന് വാദ്ര പറയുന്നു.
തമ്പിയെ വാദ്രക്ക് പരിചയപ്പെടുത്തിയത് സോണിയയുടെ അടുത്ത സഹായിയെന്ന് എൻഫോഴ്സ്മെൻറ്
ന്യൂഡൽഹി: മലയാളിയായ പ്രവാസി വ്യവസായി സി.സി. തമ്പിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയും തമ്മിലെ ബന്ധം എങ്ങനെ ഉടലെടുത്തു എന്ന അന്വേഷണത്തിലാണ് എൻഫോഴ്സ്മെൻറ്. സോണിയ ഗാന്ധിയുടെ അടുത്ത സഹായി വഴിയാണ് തമ്പി വാദ്രയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. എന്നാൽ, കുറെ വർഷങ്ങൾക്കുമുമ്പ് എമിറേറ്റ്സ് വിമാനത്തിൽ യാത്രചെയ്യുന്നതിനിടെ ഒരിക്കൽ മാത്രം കണ്ട പരിചയമാണ് തനിക്ക് തമ്പിയുമായി ഉള്ളതെന്നാണ് എൻഫോഴ്സ്മെൻറ് നേരേത്ത നടത്തിയ ചോദ്യംചെയ്യലുകളിൽ വാദ്ര പറഞ്ഞിരിക്കുന്നത്.
എൻഫോഴ്സ്മെൻറ് വൃത്തങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെ: ദുബൈയിലെ സ്കൈലൈറ്റ് കമ്പനി തമ്പിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. 2009ൽ ഭണ്ഡാരിയുടെ സാൻടെക് എഫ്.ഇസെഡ്.ഇ ലണ്ടനിൽ ഒരു സ്വകാര്യ കമ്പനിയുടെ ഫ്ലാറ്റ് വാങ്ങി. അത് പിന്നീട് സ്കൈലൈറ്റ് വാങ്ങി. വാദ്ര ലണ്ടനിൽ വാങ്ങിയ സ്വത്തിലൊന്ന് ഇതാണെന്ന് പറയുന്നുണ്ട്. ഫ്ലാറ്റ് നന്നാക്കാൻ വാദ്രയും ഭണ്ഡാരിയുമായി കൈമാറിയ ഇ-മെയിൽ സന്ദേശങ്ങളാണ് എൻഫോഴ്സ്മെൻറ് ഇതിന് തെളിവാക്കുന്നത്. ലണ്ടനിലെ 12^ബ്രി യാൻസ്റ്റൺ സ്ക്വയറിൽ 19 ലക്ഷം ബ്രിട്ടീഷ് പൗണ്ടിന് ഫ്ലാറ്റ് വാങ്ങിയതിനു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നാണ് വാദ്രക്കെതിരായ എൻഫോഴ്സ്മെൻറ് കേസ്. ഈ ഫ്ലാറ്റിൽ വാദ്ര താമസിച്ചിട്ടുണ്ടെന്ന് തമ്പി പറയുന്നു; അത് വാദ്ര നിഷേധിച്ചിട്ടുമുണ്ട്.
തമ്പിക്കെതിരെ കള്ളപ്പണം, ഹവാല ഇടപാട്, വിദേശനാണയ വിനിമയ നിയന്ത്രണ നിയമ (ഫെമ) ലംഘനം എന്നിവക്ക് എൻഫോഴ്സ്മെൻറ് നോട്ടീസുണ്ട്. വിദേശനാണയ വിനിമയ നിയമം ഘംഘിച്ച് കേരളത്തിൽ 1000 കോടി രൂപക്ക് വൻതോതിൽ ഭൂമി വാങ്ങിച്ചെന്നാണ് ഒരു കേസ്. ഹോളിഡേ സിറ്റി സെൻറർ, ഹോളിഡേ പ്രോപ്പർട്ടീസ്, ഹോളിഡേ ബേക്കൽ റിസോർട്സ് എന്നിവയുമായി ബന്ധപ്പെട്ട കാരണംകാണിക്കൽ നോട്ടീസുകളും നിലനിൽക്കുന്നു. തമ്പിക്ക് ചില ഉന്നത രാഷ്ട്രീയ നേതാക്കളും ഉേദ്യാഗസ്ഥരുമായി അവിഹിത ഇടപാടുകൾ ഉണ്ടെന്നും എൻഫോഴ്സ്മെൻറ് കേന്ദ്രങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.