Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mehbooba mufti
cancel
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണം വെളുപ്പിക്കൽ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്​: മഹ്​ബൂബ മുഫ്തിയുടെ മാതാവിന്​ വീണ്ടും ഇ.ഡി നോട്ടീസ്​

text_fields
bookmark_border

ശ്രീ​ന​ഗ​ർ: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ പി.​ഡി.​പി നേ​താ​വ്​ മ​ഹ്​​ബൂ​ബ മു​ഫ്​​തി​യു​ടെ മാ​താ​വ്​ ഗു​ൽ​ഷ​ൻ ന​സീ​റി​ന് വീ​ണ്ടും എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​​ ഡ​യ​​റ​​ക്​​ട​റേ​റ്റി‍െൻറ (ഇ.​ഡി) നോ​ട്ടീ​സ്. ഈ ​മാ​സം 18ന് ​ഇ.​ഡി​യു​ടെ ശ്രീ​ന​ഗ​റി​​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ 70കാ​രി​യാ​യ ഗു​ൽ​ഷ​ൻ ന​സീ​റി​ന് സ​മ​ൻ​സ്​ അ​യ​ച്ച​ത്.

ജ​മ്മു ക​ശ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര ന​യ​ത്തി​നെ​തി​രെ മ​ഹ്ബൂ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പി.​ഡി.​പി പ്ര​തി​ഷേ​ധി​ക്കു​മ്പോ​ഴെ​ല്ലാം സ​മ​ൻ​സ് ന​ൽ​കു​ന്ന​താ​യും ഇ​ത്​ യാ​ദൃ​ച്ഛി​ക​മ​ല്ലെ​ന്നും​ പാ​ർ​ട്ടി ആ​രോ​പി​ച്ചു. നേ​ര​ത്തെ പ​ല​ത​വ​ണ ഇ.​ഡി നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കേ​സി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ പാ​ർ​ട്ടി ഇ.​ഡി​യോ​ട് ആ​വ​ശ്യ​​പ്പെ​​ട്ടെ​ങ്കി​ലും അ​ത്​ ല​ഭ്യ​മാ​ക്കാ​ത്ത​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന്​ ഗു​ൽ​ഷ​ൻ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ജ​മ്മു-​ക​ശ്​​മീ​രി​െ​ന്‍റ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി‍െൻറ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ മ​ഹ്​​ബൂ​ബ​യും സം​ഘ​വും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ വീ​ണ്ടും സ​മ​ൻ​സ്​ അ​യ​ച്ച​താ​യി പ​റ​യു​ന്ന​ത്. അ​ന്ത​രി​ച്ച ജ​മ്മു- ക​ശ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മു​ഫ്തി മു​ഹ​മ്മ​ദ് സ​ഈ​ദി​െ​ന്‍റ ഭാ​ര്യ​യാ​ണ് ഗു​ൽ​ഷ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehbooba mufti
News Summary - Money laundering case: Ed-notice again to Mahbooba Mufti's mother
Next Story