കള്ളപ്പണം വെളുപ്പിക്കൽ കേസ്: സത്യേന്ദർ ജെയ്നിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഡൽഹി മന്ത്രി സത്യേന്ദർ ജെയ്നിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ജെയിനിന്റെ ഡൽഹിയിലെ വസതിയിലും മറ്റ് ചില സ്ഥലങ്ങളിലും റെയ്ഡ് നടത്തുന്നതെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ എൻ.ഡി.ടി.വിയോട് പറഞ്ഞു.
ജൂൺ ഒമ്പതു വരെ അന്വേഷസംഘത്തിന്റെ കസ്റ്റഡിയിലാണ് ജെയ്ൻ. മെയ് 30 നാണ് ജെയ്നിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തത്.
ജെയ്നിന്റെ അറസ്റ്റ് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാറും കേന്ദ്ര സർക്കാറും തമ്മിൽ പുതിയ യുദ്ധത്തിന് തുടക്കമിട്ടിരുന്നു. കള്ളക്കേസാണെന്ന് ആരോപിച്ച അരവിന്ദ് കെജ്രിവാൾ തങ്ങളുടെത് സത്യസന്ധമായ സർക്കാറാണെന്നും പറഞ്ഞിരുന്നു.
ഞങ്ങൾ ദശസ്നേഹികളാണ്. തലവെട്ടിയാലും രാജ്യത്തെ ഒറ്റിക്കൊടുക്കില്ല. ജെയിനിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ് എന്നും കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജനുവരിയിൽ പഞ്ചാബ് തെരഞ്ഞെടുപ്പ് കാലത്ത്, ജെയ്നിന്റെ അറസ്റ്റുണ്ടാകുമെന്ന് തനിക്ക് വിവരം ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു.
കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 4.81 കോടി വിലമതിക്കുന്ന സ്വത്ത് വകകൾ കണ്ടുകെട്ടിയതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജയിനിനെ അറസ്റ്റ് ചെയ്തത്.
ജെയ്ൻ ഓഹരി പങ്കാളിയായ നാലു കമ്പനികൾ കൈപ്പറ്റിയ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ജെയിനിന് സാധിച്ചില്ലെന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.