കള്ളപ്പണ കേസ്: ചിദംബരത്തിെൻറ കുടുംബാംഗങ്ങൾക്ക് സമൻസ്
text_fieldsചെന്നൈ: ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ കുടുംബാംഗങ്ങൾക്ക് ജൂൺ 25ന് ഹാജരാവാൻ ചെന്നൈ എഗ്മോർ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു. പി. ചിദംബരത്തിെൻറ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മകൻ കാർത്തി ചിദംബരം, കാർത്തിയുടെ ഭാര്യ ശ്രീനിധി എന്നിവർക്കാണ് സമൻസ്.
മൂവരുടെയും പേരിൽ ബ്രിട്ടനിലെ കേംബ്രിജിൽ 5.37 കോടി രൂപ മതിപ്പ്വിലയുള്ള ഭൂസ്വത്ത് വാങ്ങിച്ചിരുന്നു. കാർത്തി ചിദംബരത്തിെൻറ യു.കെയിലെ മെട്രോ ബാങ്ക് അക്കൗണ്ട് വിവരങ്ങളും അമേരിക്കയിലെ നാനോ ഹോൾഡിങ്സ് എൽ.എൽ.സി, ചെസ് ഗ്ലോബൽ അഡ്വൈസറി തുടങ്ങിയ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളും മറച്ചുവെച്ചതായാണ് ആദായനികുതി വകുപ്പിെൻറ ആരോപണം.
വിദേശ ഭൂസ്വത്ത് സംബന്ധിച്ചും െവളിെപ്പടുത്തിയിരുന്നില്ല. ഇൗ നിലയിലാണ് ആദായനികുതി നിയമമനുസരിച്ച് കേസെടുത്തത്. കേസ് നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും തങ്ങൾക്കെതിരായ പരാതികളുടെ പകർപ്പുകൾ അനുവദിക്കണമെന്നും കള്ളപ്പണ കേസ് വിചാരണ നടത്തുന്നതിന് പ്രത്യേക കോടതിക്ക് മാത്രമാണ് അധികാരമുള്ളതെന്നും ചൂണ്ടിക്കാട്ടി മൂവരും ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈകോടതി സ്റ്റേ അനുവദിച്ചില്ല. കുറ്റപത്രത്തിെൻറ പകർപ്പുകൾ പ്രതികൾക്ക് ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചു.
അതിനിടെ ശാരദ ചിട്ട് ഫണ്ട് അഴിമതി കേസിൽ കൊൽക്കത്തയിലെ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ നേരിൽ തൽക്കാലം ഹാജരാവേണ്ടതില്ലെന്ന മദ്രാസ് ഹൈകോടതി ഉത്തരവ് നളിനി ചിദംബരത്തിന് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.