എസ്.ബി.ഐയുടെ പേരിൽ കോടികളുടെ തട്ടിപ്പ്
text_fieldsതിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പേരിൽ സംസ്ഥാനത്ത് തട്ടിപ്പ് വ്യാപകം. ഒരു മാസത്തിനിടയിൽ ബാങ്ക് ഉപഭോക്താക്കളിൽനിന്ന് സംസ്ഥാനത്താകമാനം കോടികൾ നഷ്ടമായി.
എസ്.ബി.ഐയുടെ വ്യാജ സൈറ്റ് നിർമിച്ചാണ് തട്ടിപ്പ് അരങ്ങേറിയത്. ബാങ്കിെൻറ ഓൺലൈൻ ബാങ്കിങ് ആപ്ലിക്കേഷനായ 'യോനൊ'യുടെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇതോടെ ബാങ്കിെൻറ പേരിൽ ലഭിക്കുന്ന എസ്.എം.എസ് സന്ദേശങ്ങളിൽ അടങ്ങിയ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
'യോനോ' ബാങ്ക് ആപ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ സന്ദേശങ്ങൾ അയക്കുന്നത്. സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐയുേടതെന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കും. യൂസർ െനയിം, പാസ്വേഡ്, ഒ.ടി.പി എന്നിവ രേഖപ്പെടുത്താൻ ആവശ്യപ്പെടും. യാഥാർഥ വെബ്സൈറ്റെന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് വിവരങ്ങൾ നൽകുന്നതോടെ അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുകയാണ്. 'യോനോ' തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് ലിമിറ്റ് വർധിപ്പിക്കുന്നതിെൻറ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ബാങ്ക് ജീവനക്കാർ എന്ന വ്യാജേന തട്ടിപ്പ് സംഘം ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടുകയും അക്കൗണ്ട് നമ്പരടക്കം സൂചിപ്പിച്ച് കാർഡിെൻറ ഇടപാട് പരിധി വർധിപ്പിച്ചാലുള്ള ഗുണങ്ങൾ വിവരിക്കുകയും ചെയ്യും. തുടർന്ന് താൽപര്യമുള്ളവരുടെ മൊബൈലിലേക്ക് ഒ.ടി.പി നമ്പർ അയക്കും.
ഈ നമ്പർ പങ്കുവെക്കുന്നതോടെ അക്കൗണ്ടിലെ പണം നഷ്ടമാവുകയാണ്. കെ.വൈ.സി അപ്ഡേറ്റ് ചെയ്യുന്നതിെൻറ ഭാഗമായും എസ്.ബി.ഐ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നതിെൻറ പേരിലും ലക്ഷങ്ങൾ നഷ്ടമായവരുണ്ട്.
വ്യാജ ഗൂഗ്ൾ ഫോം ഉപഭോക്താക്കളുടെ ഇ-മെയിൽ ഐഡിയിലേക്ക് അയച്ചുനൽകിയാണ് തട്ടിപ്പ്.ഒരുമാസത്തിനിടയിൽ എസ്.ബി.ഐ കേന്ദ്രീകരിച്ച് നൂറോളം തട്ടിപ്പുകൾ സംസ്ഥാനത്ത് നടന്നതായി സൈബർ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
കാർഡുടമകളുടെ അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, ആധാർ നമ്പർ അടക്കം വിവരങ്ങൾ ബാങ്കിൽനിന്ന് തട്ടിപ്പുകാർക്ക് ലഭിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ പരിശോധന തുടരുകയാണ്. എസ്.ബി.ഐയുടെ നെറ്റ് ബാങ്കിങ്ങ് സംബന്ധിച്ചും നിരവധി പരാതികൾ തിരുവനന്തപുരം, തൃശൂർ സൈബർ പൊലീസിന് ലഭിച്ചിട്ടുണ്ട്.
മറ്റ് നിർദേശങ്ങൾ
•എസ്.എം.എസുകളിലുള്ള വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
•ബാങ്കിങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിെൻറ URL ശ്രദ്ധിക്കുക. എസ്.ബി.ഐ അല്ലെങ്കിൽ ഇതര ബാങ്കുകളുടെ കൃത്യമായ വെബ്വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാട് നടത്തുക.
•സംശയം തോന്നുന്നപക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.