സുപ്രീംേകാടതി വിധിക്ക് കൈക്കൂലി; ആരോപണം ഭരണഘടനബെഞ്ചിന്
text_fieldsന്യൂഡൽഹി: നാടകീയ രംഗങ്ങൾക്ക് വഴിവെച്ച വാദം കേൾക്കലിൽ, സുപ്രീംകോടതി വിധിക്കായി കൈക്കൂലി നൽകിയെന്ന ആരോപണം അന്വേഷിക്കണമെന്ന ഹരജി ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ച് അഞ്ചംഗ ഭരണഘടനബെഞ്ചിന് വിട്ടു. വിഷയത്തിൽ മുതിർന്ന അഭിഭാഷക അഡ്വ. കാമിനി ജയ്സ്വാളിെൻറ ഹരജി തിങ്കളാഴ്ച പരിഗണിക്കുമെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ വ്യക്തമാക്കി. വാദം കേൾക്കലിനിടെ സുപ്രീംകോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥൻ നടപടി പകർപ്പുമായി കോടതിയിലെത്തി ബെഞ്ചിന് കൈമാറിയതും അത് ഉത്തരവിൽ രേഖപ്പെടുത്തിയതും നീതിന്യായ ചരിത്രത്തിലെ അത്യപൂർവ സംഭവവുമായി.
വ്യാഴാഴ്ച സുപ്രീംകോടതിയിലെ രണ്ടാം നമ്പർ കോടതിയിലാണ് അസാധാരണ നടപടികളുണ്ടായത്. സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്റ്റിസ് ജെ. ചെലമേശ്വർ മുമ്പാകെ കാമിനി ജയ്സ്വാളിെൻറ ഹരജി പരാമർശിച്ചതോടെയാണ് തുടക്കം. സർക്കാർ ഉദ്യോഗസ്ഥർ അഴിമതി നടത്തി തങ്ങൾക്കാവശ്യമുള്ള വിധിക്കായി സുപ്രീംകോടതി ബെഞ്ചിനെ പ്രേരിപ്പിച്ച കേസാണ് ഇതെന്ന് കാമിനി ജയ്സ്വാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ ദുഷ്യന്ത് ദവെ ബോധിപ്പിച്ചു. സുപ്രീംകോടതിയെ അവേഹളിക്കാനാണോ സി.ബി.െഎ ഇൗ കൈക്കൂലി കേസ് രജിസ്റ്റർ ചെയ്തതെന്ന് ദവെ ചോദിച്ചു. വിഷയത്തിെൻറ ഗൗരവം ഉൾക്കൊണ്ട ജസ്റ്റിസ് ചെലമേശ്വർ ഹരജി ഭരണഘടനബെഞ്ചിന് വിടുകയാണെന്ന് അറിയിച്ചു.
അങ്ങനെയെങ്കിൽ സി.ബി.െഎയുടെ പക്കലുള്ള കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സംരക്ഷിക്കണമെന്നും അതിനായി ഇടക്കാല ഉത്തരവിടണമെന്നും ദവെ ആവശ്യപ്പെട്ടു. തുടർന്ന് സുപ്രീംകോടതി രജിസ്ട്രിയോട് ഇൗ രേഖകൾ വാങ്ങി മുദ്രവെച്ച കവറിൽ സൂക്ഷിക്കാൻ ബെഞ്ച് നിർദേശിച്ചു. സി.ബി.െഎ കേസിനാധാരമായ ഹരജി പരിഗണിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉണ്ടായിരുന്നതിനാൽ കൈകൂലി ആരോപണ കേസ് പരിഗണിക്കുന്ന ഭരണഘടനബെഞ്ചിൽ അദ്ദേഹം ഉണ്ടാകരുതെന്നും ദവെ ആവശ്യപ്പെട്ടു. എന്നാൽ, ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാരായിരിക്കും ബെഞ്ചിലുണ്ടാകുകയെന്നും ചീഫ് ജസ്റ്റിസ് വേണമോ വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ജസ്റ്റിസ് ചെലമേശ്വർ മറുപടി നൽകി.
കേസ് കേട്ടുകൊണ്ടിരിക്കുന്നതിനിടയിലുണ്ടായ സംഭവവികാസങ്ങൾ രേഖപ്പെടുത്താൻ നിർബന്ധിതമാണെന്ന് ബെഞ്ച് പറഞ്ഞു. തുടർന്നാണ് സുപ്രീംകോടതി നടപടിയുടെ പകർപ്പ് രജിസ്ട്രി തങ്ങൾക്ക് മുമ്പാകെ വെച്ചുവെന്നും അത് ഉത്തരവിനൊപ്പം വെക്കുകയാണെന്നും ബെഞ്ച് അറിയിച്ചത്.
ഹരജിക്ക് ആധാരം സി.ബി.െഎ കേസ്
മെഡിക്കൽ കോളജ് അനുമതിക്കായി സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുക്കാൻ മധ്യസ്ഥരായി നിന്ന ചിലർക്കെതിരെ സി.ബി.െഎ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിനും ഏതാനും റെയ്ഡുകൾക്കും ശേഷം സി.ബി.െഎ റിട്ട. ഹൈകോടതി ജഡ്ജി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുവെങ്കിലും 48 മണിക്കൂറിനകം അവർ ജാമ്യത്തിലിറങ്ങി. ഇതിനെതിരെ സി.ബി.െഎ അപ്പീൽ പോകുകയോ കേസ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുകയോ ചെയ്തില്ല. ഇതിനെതിരെയാണ് മുതിർന്ന അഭിഭാഷക കാമിനി ജയ്സ്വാൾ പുതിയ ഹരജി സമർപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.