റിസർവേഷൻ നിരീക്ഷിക്കുന്നു, നിയന്ത്രണങ്ങളിലേക്ക് റെയിൽവേയും
text_fieldsതിരുവനന്തപുരം: യാത്രക്കാരുടെ എണ്ണം കുറയുകയും കോവിഡ് വ്യാപനം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ട്രെയിൻ സർവിസുകളിലും നിയന്ത്രണങ്ങൾക്ക് ആലോചന. സർവിസ് ചുരുക്കുന്നതിന്റെ ഭാഗമായി ഒാരോ ട്രെയിനിെൻറയും റിസർവേഷൻ പാറ്റേൺ കർശനമായി നിരീക്ഷിച്ച് നടപടിയെടുക്കാനാണ് തീരുമാനം. യാത്രക്കാർ തീരെ കുറവുള്ള മേഖലകളിലേക്കുള്ള പ്രതിവാര ട്രെയിനുകൾ റദ്ദാക്കുകയാണ് ആദ്യ നടപടി. പിന്നീട് പ്രതിദിന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കുറക്കും. സ്ഥിതി വീണ്ടും മോശമായാൽ സർവിസ് റദ്ദാക്കാനുമാണ് റെയിൽവേ ബോർഡ് നിർദേശം.
നിയന്ത്രണങ്ങൾ ശക്തമാവുകയും വർക്ക് ഫ്രം ഹോം സംവിധാനം പ്രാബല്യത്തിൽ വരുകയും ചെയ്തതോടെ സംസ്ഥാനത്തോടുന്ന ഭൂരിഭാഗം പ്രതിദിന ട്രെയിനുകളിലും യാത്രക്കാർ വളരെ കുറെഞ്ഞന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. വാരാന്ത്യങ്ങളിൽ റിസർവേഷൻ 20 ശതമാനമായി താഴ്ന്ന വേണാട് സ്പെഷൽ ട്രെയിൻ േമയ് 30 വരെ ശനി, ഞായർ ദിവസങ്ങളിൽ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷെൻറ ആവശ്യം അംഗീകരിച്ചാണ് റെയിൽവേ ബോർഡ് അനുമതി. അമൃത, വഞ്ചിനാട് സ്പെഷലുകളിലും യാത്രക്കാർ കുറഞ്ഞിട്ടുണ്ട്.
ബംഗളൂരുവിലേക്ക് മൂന്നോളം പ്രതിദിന സർവിസുകളും പ്രതിവാര സർവിസുകളും നടത്തിയിരുന്നു. എന്നാൽ കർണാടകയിലെ കർശന നിയന്ത്രണങ്ങെള തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ രണ്ട് പ്രതിവാര ട്രെയിനുകൾ (കൊച്ചുവേളി-ബാനസവാടി, എറണാകുളം-ബാനസവാടി) റദ്ദാക്കി. േമയ് നാല് മുതൽ കേരളത്തിലും നിയന്ത്രണങ്ങൾ ശക്തമാകുന്നതോടെ യാത്രക്കാർ കുറയുമെന്നാണ് വിലയിരുത്തൽ.
അതേസമയം പശ്ചിമ ബംഗാൾ, ഡൽഹി, യു.പി, ഗുവാഹതി എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിൽ വലിയ തിരക്കാണ് ഇപ്പോഴും. അന്തർസംസ്ഥാന തൊഴിലാളികളുടെയടക്കം മടക്കമാണ് ഒരു കാരണം. കോച്ചുകൾ കൂട്ടിയിട്ടും യാത്രക്കാർ പിന്നെയും പുറത്താണ്. ഇവിടങ്ങളിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കുന്ന കാര്യവും പരിഗണനയിലാണ്. കോവിഡ് വ്യാപനവും പ്രാദേശികസാഹചര്യവും കണക്കിലെടുത്ത് ജീവനക്കാരെ 50 ശതമാനം കുറക്കാൻ ഡിവിഷനുകൾക്ക് ദക്ഷിണ റെയിൽവേയുടെ സർക്കുലറുണ്ട്. 45 വയസ്സ് കഴിഞ്ഞ ജീവനക്കാരോട് നിർബന്ധമായും വാക്സിൻ സ്വീകരിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.