Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.ടി.എം കവർച്ച ശ്രമം...

എ.ടി.എം കവർച്ച ശ്രമം നടത്തിയ പ്രതിയെ കണ്ടപ്പോൾ ഞെട്ടി പൊലീസ്​

text_fields
bookmark_border
എ.ടി.എം കവർച്ച ശ്രമം നടത്തിയ പ്രതിയെ കണ്ടപ്പോൾ ഞെട്ടി പൊലീസ്​
cancel

ന്യൂഡൽഹി: എ.ടി.എം കവർച്ച ശ്രമം അ​ന്വേഷിക്കുന്ന പൊലീസ്​ സംഘം സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതിയെ തിരയു​േമ്പാൾ പ്രതീക്ഷിച്ചത് ഒരു ലക്ഷണമൊത്ത തസ്​കര വീരനെയാണ്​. പ​േക്ഷ, കവർച്ചക്കാര​​െൻറ ദൃ​ശ്യങ്ങൾ കണ്ടപ്പോൾ ​െഞട്ടിയത്​ പൊലീസാണ്​. ഒരു വികൃതിക്കുരങ്ങനാണ്​ എടി.എം തകർക്കാൻ ശ്രമിച്ച പ്രതി. ഇനിയിപ്പോൾ പ്രതിയെ തിരഞ്ഞ്​ എവിടെ പോകുമെന്ന ആധിയിലാണ്​ ഡൽഹി പൊലീസ്​. 

ഡൽഹി സൗത്ത്​ അവന്യുവിലെ എസ്​.ബി.ഐ എ.ടി.എമ്മിലാണ്​ സംഭവം. എ.ടി.എം മുറിയിൽ കടന്ന കുരങ്ങൻ മെഷീൻ വലിച്ച്​ തുറക്കാൻ ശ്രമിക്കുന്നത്​ ദൃശ്യങ്ങളിൽ കാണാം. മെഷീനി​​െൻറ മുൻഭാഗം തുറക്കാൻ കുരങ്ങന്​ സാധിച്ചു. ശേഷം, ശ്രമം ഉപേക്ഷിച്ച്​ പുറത്ത്​ പോവുകയായിരുന്നു. ​മെയ്​ ആറിന്​ പകർത്തിയ ദൃശ്യമാണിത്​. 

കുരങ്ങ​​െൻറ എ.ടി.എം കവർച്ച ശ്രമം സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്​. എ.എൻ.ഐ വാർത്താ ഏജൻസി ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ കണ്ടവരുടെ എണ്ണം അരലക്ഷമാകാൻ ഏറെയൊന്നും സമയമെടുത്തില്ല. രസികൻ കമൻറുകൾ ചേർത്ത്​ ഈ ദൃശ്യങ്ങൾ പങ്കുവെക്കുന്നവരുടെ എണ്ണവും  ഏറെയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm robberymalayalam newsindia newscrazy newsmonkey heist
News Summary - Monkey Enters ATM
Next Story