കർണാടകയിലെ ശിവമൊഗ്ഗയിൽ കുരങ്ങുപനി പടരുന്നു
text_fieldsബംഗളൂരു: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിൽ കുരങ്ങുപനി പടരുന്നു. ഡിസംബർ 15നും ജനുവ രി 10നുമിടയിൽ ശിവമൊഗ്ഗ ജില്ലയിൽ മാത്രം 58 പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. കഴിഞ ്ഞദിവസം ശിവമൊഗ്ഗയിലെ തീർഥഹള്ളി താലൂക്കിൽ നാലു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇ തോടെ ശിവമൊഗ്ഗയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു.
ഈ വർഷം ഒരു മാസം പിന്നിടുമ്പോഴേക്കും മരണസംഖ്യ ആറായി. കഴിഞ്ഞദിവസങ്ങളിലായി മരിച്ച ആറുപേരും ശിവമൊഗ്ഗയിലെ ആറലകോട് താലൂക്കിലുള്ളവരാണ്. 2017നും 2018നും ഇടയിൽ കർണാടകയിൽ 48 പേർക്കാണ് കുരങ്ങുപനി പിടിപെട്ടത്. ഇതിൽ നാലു പേർ മരിച്ചു.
കുരങ്ങുപനി രോഗ പ്രതിരോധ പ്രവർത്തനങ്ങളും ഇത്തവണ ഊർജിതമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഇക്കഴിഞ്ഞ നവംബറിനുശേഷം ശിവമൊഗ്ഗ ജില്ലയിൽ 46,000 പേർക്കാണ് കുരങ്ങുപനി പ്രതിരോധ വാക്സിൻ നൽകിയത്. പ്ലാ േൻറഷനുകളിലും വനാതിർത്തി ഗ്രാമങ്ങളിലും ജോലിചെയ്യുന്നവരോട് കുരങ്ങിൽനിന്നുള്ള ചെള്ള് ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ ശരീരത്തിൽ ഡി.എം.പി ഒായിൽ പുരട്ടാനും നിർദേശിച്ചിട്ടുണ്ട്.
ഒായിൽ വിതരണവും ഊർജിതമാക്കിയിട്ടുണ്ട്. ശിവമൊഗ്ഗ ജില്ലക്ക് പുറമെ ഉഡുപ്പി, ദക്ഷിണ കന്നട മലയോര മേഖലകളിൽ കുരങ്ങുകൾ ചത്തൊടുങ്ങുന്നതും ആശങ്ക പടർത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ചത്തനിലയിൽ കണ്ടെത്തിയ 26 കുരങ്ങുകളെ വനത്തിനുള്ളിൽ ദഹിപ്പിച്ചു. ഉഡുപ്പി മേഖലയിലെ സിദ്ദാപ്പൂർ, ഹൊസങ്കടി, ഷിരൂർ, കടലൂർ, ബെൾവെ എന്നിവിടങ്ങളിലും കുരങ്ങുകളെ വ്യാപകമായി ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കർണാടകയുടെ മലനാട് മേഖലയിലാണ് കുരങ്ങുപനി പടരുന്നത്. സാഗർ താലൂക്കിൽ കഴിഞ്ഞദിവസം രണ്ടു കുരങ്ങുകളെക്കൂടി ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
കുരങ്ങുപനി റിപ്പോർട്ട് ചെയ്ത ശിവമൊഗ്ഗയിലെ സാഗർ, തീർഥഹള്ളി, മണ്ഡഗഡ്ഡെ എന്നിവിടങ്ങളിൽ ഇംഗ്ലണ്ടിൽനിന്നുള്ള മൂന്നംഗ ഗവേഷണ സംഘം പഠനമാരംഭിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരുന്ന വയനാട്ടിലും സംഘം പഠനം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.