യു.പിയിലെ ഷോപ്പിങ് മാളിലേക്ക് ഇരച്ചെത്തി കുരങ്ങൻ; യുവതിയെ ആക്രമിച്ചു, ദൃശ്യങ്ങൾ വൈറൽ -VIDEO
text_fieldsലഖ്നോ: യു.പിയിലെ ഝാൻസിയിലെ ഷോപ്പിങ് മാളിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ കുരുങ്ങൻ സൃഷ്ടിച്ചത് വലിയ ആശങ്ക. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാളിലെത്തിയ കുരങ്ങൻ യുവതിയെ ആക്രമിക്കുകയും ചെയ്തു.
കുരങ്ങൻ മാളിലൂടെ ചുറ്റിത്തിരിയുന്നത് കണ്ടതോടെ ആളുകളെല്ലാം ആദ്യമൊന്ന് ഞെട്ടി. മാളിലൂടെ കറങ്ങി നടന്ന കുരങ്ങൻ പിന്നീട് ഒരു യുവതിയെ ലക്ഷ്യമിട്ടു. യുവതിയുടെ തലയിൽ അടിക്കുകയും വസ്ത്രങ്ങൾ പിടിച്ച് വലിക്കുകയും ചെയ്ത കുരങ്ങൻ അവരുടെ ഷൂസും കൊണ്ടു പോയി.കുരങ്ങന്റെ ആക്രമണത്തിൽ കരയുന്ന യുവതിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കുരങ്ങൻ ഷോപ്പിങ് മാളിൽ കൂടുതൽ സമയം തുടർന്നതോടെ ആളുകൾക്ക് ആശങ്ക ഉയർന്നു. ചിലർ പഴം കൊടുത്ത് കുരങ്ങനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പുതപ്പ് കൊണ്ട് കുരങ്ങനെ പിടികൂടാനായിരുന്നു മറ്റ് ചിലരുടെ ശ്രമം. ഇതിന്റെ ദൃശ്യങ്ങൾ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. അതേസമയം, കുരങ്ങൻ വന്നതിനെ കുറിച്ച് മാളിന്റെ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.