![Himachal flash Floods Himachal flash Floods](https://www.madhyamam.com/h-upload/2021/08/01/1119290-himachal-flash-floods.webp)
മൺസൂണിനും മഴക്കും രാജ്യത്ത് തത്കാല 'ബ്രേക്കെ'ന്ന് കാലാവസ്ഥ വകുപ്പ്
text_fieldsന്യൂഡൽഹി: കനത്ത് പെയ്തും ഇടവേളകളിട്ടും തുടർന്ന കാലവർഷത്തിന് രാജ്യത്ത് തത്കാല ബ്രേക്കെന്ന് കാലാവസ്ഥ വകുപ്പ്. വടക്കു കിഴക്കൻ- പശ്ചിമ മേഖലകളിൽ ചുരുങ്ങിയത് ഒരാഴ്ച മഴ പെയ്യാൻ സാധ്യത കുറവാണെന്നാണ് പ്രവചനം. ജൂൺ 29 മുതൽ ജൂൈല 11 വരെ സമാനമായി കാലവർഷത്തിൽ ഇടവേളയുണ്ടായിരുന്നു. അതുകഴിഞ്ഞും ദുർബലമായ മഴയാണ് രാജ്യത്ത് റിേപ്പാർട്ട് ചെയ്തത്. ആഗസ്റ്റ് 19ന് വീണ്ടും സജീവമായെങ്കിലും 24 മുതൽ വീണ്ടും ദുർബലമാകുമെന്നാണ് പ്രവചനം.
'തിങ്കളാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ മേഖലകളിൽ മഴയുടെ സാധ്യത തീരെ കുറവാണ്. അടുത്ത അഞ്ചു ദിവസത്തേക്ക് ദുർബലമായ മൺസൂൺ കാലാവസ്ഥ തുടരും.
രാജ്യത്ത് പൊതുവെ ഈ വർഷം കാലവർഷത്തിൽ കുറവാണ് രേഖപ്പെടുത്തിയത്. മൊത്തം എട്ടു ശതമാനമാണ് കുറവ്. മധ്യേന്തയിൽ 10 ശതമാനവും വടക്കുപടിഞ്ഞാറൻ മേഖലകളിൽ 11ശതമാനവും കുറവാണെങ്കിൽ മഹാരാഷ്ട്രയുൾപെടുന്ന മേഖലകളിൽ നാലു ശതമാനം കൂടുതലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.