Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ രാജിക്കൊരുങ്ങിയിരുന്നു -മൊണ്ടേക് സിങ് അഹ്​ലുവാലിയ

text_fields
bookmark_border
പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ രാജിക്കൊരുങ്ങിയിരുന്നു -മൊണ്ടേക് സിങ് അഹ്​ലുവാലിയ
cancel

ന്യൂഡൽഹി: ക്രിമിനൽ പശ്ചാത്തലമുള്ള ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന ഓർഡിനൻസുമായി ബന്ധപ്പെട്ട് 2013ൽ അന്നത്തെ പ ്രധാനമന്ത്രി മൻമോഹൻ രാജിക്കൊരുങ്ങിയിരുന്നതായി വെളിപ്പെടുത്തൽ. ആസൂ​ത്രണ കമീഷൻ മുൻ ഉപാധ്യക്ഷൻ മോണ്ടേക്​ സി ങ്​ അഹ്​ലുവാലിയയുടെ ‘ബാക്ക്​സ്​റ്റേജ്​: ദ സ്​റ്റോറി ബിഹൈൻഡ്​ ഇന്ത്യാസ്​ ഹൈ ​​​ഗ്രോത്ത്​ ഇയേഴ്​സ്​’ എന്ന പു തിയ പുസ്കത്തിലാണ് ഇക്കാര്യം പറയുന്നത്.

ശിക്ഷിക്ക​െപ്പടുന്ന ജനപ്രതിനിധികൾ അയോഗ്യരാകുമെന്ന സുപ്രീം കോടതി വിധി മറിക്കടക്കാൻ വേണ്ടിയാണ്​ അന്നത്തെ യു.പി.എ സർക്കാർ പുതിയ ഓർഡിനൻസ്​ കൊണ്ടുവന്നത്​. ഭരണസമിതിയിലെ എം.പി ആയിരുന്ന ​രാഹുൽ ഗാന്ധി ഓർഡിനൻസിനെ എതിർത്തു​. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക്​ മത്സരിക്കാൻ അവകാശം നൽകുന്ന ഭേദഗതി രാഷ്​ട്രീയ സമ്മർദ്ദത്തെ തുടർന്ന്​ തയാറാക്കിയതാണെന്നായിരുന്നു രാഹുലിന്‍റെ വിമ​ർശനം. ഓർഡിനൻസിനെ ‘ശുദ്ധ മണ്ടത്ത’മെന്ന്​ വിശേഷിപ്പിച്ച രാഹുൽ, ഓർഡിനൻസ്​ കീറി ചവിറ്റുകുട്ടയിൽ ഇടണ​െമന്നും പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിമർശനത്തെ തുടർന്ന്​ ആദ്യം ഓർഡിനൻസിനെ അനുകൂലിച്ച മുതിർന്ന നേതാക്കൾ പോലും പിന്നീട്​ നിലപാട്​ മാറ്റി. ഈ വിവാദമാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്.

രാഹുൽ ഗാന്ധി തന്നെ എതിർത്തപ്പോഴാണ് മൻമോഹൻ സിങ്​ രാജിവെക്കാൻ തീരുമാനിച്ചിരുന്നതെന്ന് പുസ്തകം പറയുന്നു. ഈ സമയം മൻമോഹൻ സിങ്​ യു.എസ്​ സന്ദർശനത്തിലായിരുന്നു. എന്നാൽ രാജിവെക്കേണ്ട കാര്യം ഇപ്പോഴി​െല്ലന്നും അതിനെപ്പറ്റി ആലോചിക്കേണ്ടതില്ലെന്നും താൻ മൻമോഹനോട് പറഞ്ഞെന്നും പുസ്തകത്തിൽ അഹ്​ലുവാലിയ വിശദീകരിക്കുന്നു.
‘തന്‍റെ സഹോദരനും മുൻ ഐ.എ.എസ്​ ഉദ്യോഗസ്​ഥനുമായ സഞ്​ജീവ്​ പ്രധാനമന്ത്രിയെ വിമർശിച്ച്​ ലേഖനമെഴുതിയിരുന്നു. അതു വായിച്ച അദ്ദേഹം നിശ്ശബ്ദനായി. അൽപസമയത്തിനുശേഷം ‘രാജിവെക്കേണ്ടതുണ്ടോ’ എന്ന് മൻമോഹൻ സിങ് ചോദിച്ചു’ -പുസ്തകത്തിൽ പറയുന്നു.

മൂന്നു പതിറ്റാണ്ടുകാലം ഇന്ത്യയുടെ സാമ്പത്തിക നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്​ അഹ്​ലുവാലിയ. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്ക്​ പിറകി​െല കാര്യങ്ങളും യു.പി.എ സർക്കാരിന്‍റെ കാലത്ത്​ രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും കോട്ടങ്ങളുമാണ്​ അഹ്​ലുവാലിയയുടെ പുസ്​തകത്തിൽ ചൂണ്ടിക്കാണിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhindia newsMontek Singh Ahluwalia
News Summary - montek singh ahluwalia book-india news
Next Story