മൂഡീസ് റേറ്റിങ് ഉയർത്തിയത് അംഗീകാരമാണെന്ന ധാരണ വേണ്ട -മൻമോഹൻസിങ്
text_fieldsകൊച്ചി: ഇന്ത്യയുടെ റേറ്റിങ് ഉയർത്തിക്കാട്ടിയ മൂഡീസ് വിലയിരുത്തൽ അംഗീകാരമാണെന്ന ധാരണ വേണ്ടെന്ന് മുൻ പ്രധാന മന്ത്രി മൻമോഹൻസിങ്. സെൻറ് തെരേസാസ് കോളജിൽ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
എട്ടുമുതൽ 10 ശതമാനം വരെ വളർച്ചയാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇൗ നിലവാരത്തിൽ മുന്നേറാൻ കഴിയണമെങ്കിൽ വ്യക്തമായ ലക്ഷ്യത്തോടെയുള്ള മാർഗനിർദേശം ആവശ്യമാണ്. ജി.എസ്.ടി നടപ്പാക്കുന്നതിൽ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്നും ഉദ്യോഗസ്ഥവൃന്ദം ഇതിന് വേണ്ടത്ര ഗൃഹപാഠം ചെയ്തില്ലെന്നും മൻമോഹൻസിങ് കുറ്റപ്പെടുത്തി. 211 ഇനങ്ങളുടെ വില പിന്നീട് കുറച്ചതുതന്നെ ഇതിന് തെളിവാണ്.
ജി.എസ്.ടിക്ക് എതിരായ ജനവികാരം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ ഇക്കാര്യത്തിൽ പ്രവചനത്തിന് മുതിരുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാഹുൽഗാന്ധി കഠിനപ്രയത്നം ചെയ്യുന്നുണ്ട്. അദ്ദേഹത്തിെൻറ പരിശ്രമം വിജയകരമാകുമെന്നാണ് പ്രതീക്ഷ. ഫലം പ്രവചിക്കാനാകാത്ത തൊഴിലാണ് രാഷ്ട്രീയം. ക്രൂഡ് ഒായിൽ വില ഉയരുന്നത് രാജ്യത്തിെൻറ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിക്കുമെന്നും മൻമോഹൻസിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.