Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിർധനരെ സഹായിക്കണം';...

'നിർധനരെ സഹായിക്കണം'; 600 കോടിയുടെ സ്വത്ത് യു.പി സർക്കാറിന് കൈമാറി ഡോക്ടർ

text_fields
bookmark_border
Moradabad doctor
cancel
Listen to this Article

മൊറാദാബാദ്: നിർധനരെ സഹായിക്കാനായി 600 കോടിയുടെ സ്വത്തുക്കൾ ഉത്തർപ്രദേശ് സർക്കാറിന് കൈമാറി ഡോക്ടർ. മൊറാദാബാദിൽനിന്നുള്ള അരവിന്ദ് ഗോയലാണ് തന്‍റെ സമ്പാദ്യത്തിന്‍റെയും സ്വത്തിന്‍റെയും വലിയൊരു ഭാഗം സർക്കാറിന് കൈമാറിയത്.

50 വർഷമായി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുകയാണ് ഗോയൽ. 25 വർഷം മുമ്പ് തീരുമാനിച്ച പ്രകാരമാണ് സ്വത്തുക്കൾ സർക്കാറിന് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ സമയത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങൾ ദത്തെടുത്ത് ജനങ്ങൾക്ക് സൗജന്യമായി ഭക്ഷണവും ചികിത്സയും ലഭ്യമാക്കിയിരുന്നു.

കൂടാതെ, സംസ്ഥാനത്തെ നിർധനർക്ക് സൗജന്യ വിദ്യാഭ്യാസത്തിനും മികച്ച ചികിത്സക്കും സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട്. ഗോയലിന്‍റെ പ്രവർത്തനങ്ങളെ രാം നാഥ് കോവിന്ദ് ഉൾപ്പെടെയുള്ള രാഷ്ട്രപതിമാർ അഭിനന്ദിച്ചിരുന്നു. ഭാര്യ രേണു ഗോയലിനെ കൂടാതെ മൂന്നു മക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:up governmentMoradabad doctor
News Summary - Moradabad doctor donates property worth Rs 600 crore to UP government
Next Story