Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരാതി​ പിൻവലിക്കാൻ...

പരാതി​ പിൻവലിക്കാൻ ഭീഷണിയെന്ന്​ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവാവ്​

text_fields
bookmark_border
പരാതി​ പിൻവലിക്കാൻ ഭീഷണിയെന്ന്​ ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവാവ്​
cancel

മുറാദാബാദ്​ (ഉത്തർപ്രദേശ്​): മുറാദാബാദിൽ ഗോരക്ഷക ഗുണ്ടകളുടെ ക്രൂര മർദനത്തിനിരയായ തന്നെ പരാതി പിൻവലിക്കാനായി നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന്​ യു​വാവ്​. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന്​ ആക്രമണത്തിനിരായ 32 കാരൻ ഷാക്കിർ പറഞ്ഞു.

​പോത്തിറച്ചി വിൽപനക്കാരനാണ്​ ഷാക്കിർ. മേയ്​ 23 ന്​ പോത്തിറച്ചിയുമായി പോകു​​േമ്പാഴാണ്​ ഗോരക്ഷ ഗുണ്ടകൾ തടഞ്ഞു നിർത്തി മർദിച്ചത്​. ഇത്​ പശുമാംസം അല്ലെന്നും പോത്തിറച്ചിയാ​െണന്നും മർദകരോട്​ കരഞ്ഞു പറയുന്നുണ്ട്​ അദ്ദേഹം. വാഹനത്തിൽ നിന്ന്​ വലിച്ചിറക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട്​ മർദിക്കുകയായിരുന്നു.

മർദകർ തന്നോട്​ 50,000 രൂപ ആവശ്യപ്പെട്ടുവെന്നും ഷാക്കിർ പറഞ്ഞു. കൂടാതെ മാസം തോറും 25000 രൂപ നൽകിയാലേ ഇറച്ചി വിൽപന നടത്താൻ അനുവദിക്കുകയുള്ളുവെന്നും അവർ പറഞ്ഞത്രെ.

ഒരു ദൃക്സാ​ക്ഷിയുടേതടക്കമുള്ള പരാതിയിൽ കേസെടുത്ത പൊലീസ്​ നാലു പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. പ്രധാന പ്രതിയായ മാനോജ്​ താക്കൂർ ഒളിവിലാണ്​. ഭാരതീയ ഗൗരക്ഷക വാഹിനിയുടെ ഭാരവാഹിയാണെന്നാണ്​ ഇയാൾ അവകാശപ്പെട്ടിരുന്നത്​. ഇയാളാണ്​ ഷാക്കിറിനോട്​ പണം ആവശ്യ​പ്പെട്ടത്​. അതേസമയം, മനോജ്​ താക്കൂർ നേരത്തെ സംഘടനയിൽ നിന്ന്​ പുറത്തു പോയതാണെന്നാണ്​ ഗൗരക്ഷക വാഹിനി പറയുന്നത്​.

മനോജ്​ താക്കൂർ അടക്കം പ​ത്തോളം പേർ വാഹനം തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന്​ ഷാക്കിർ പറഞ്ഞു. പോത്തിറച്ചി വിൽപന നടത്തുന്നയാളാണ്​ താനെന്ന്​ നിരവധി തവണ പറഞ്ഞെങ്കിലും അക്രമി സംഘം അതൊന്നും ഗൗനിക്കാ​െത മരത്തിൽ കെട്ടിയിട്ട്​ മർദനം തുടർന്നു. പകൽവെളിച്ചത്തിൽ ആളുകളുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. ആരും സഹായത്തിനെത്തിയില്ലെന്നും ഷാക്കിർ പറഞ്ഞു.

50000 രൂപ തന്നാൽ വിട്ടയക്കാമെന്നാണ്​ അക്രമികൾ ഷാക്കിറിനോട്​ പറഞ്ഞത്​. വീട്ടിൽ വിളിച്ചു പറഞ്ഞ്​ 50000 രൂപ എത്തിക്കാൻ നിർബന്ധിച്ചുകൊണ്ടാണ്​ സംഘം മർദനം തുടർന്നതെന്ന്​ ഷാക്കിർ പറയുന്നു. 50000ത്തിന്​ പുറമെ, മാസത്തിൽ 25000 രൂപ വീതം നൽകിയി​ല്ലെങ്കിൽ ഗോവധക്കുറ്റം ആരോപിച്ച്​ കേസെടുപ്പിക്കുമെന്നും മ​േനാജ്​ താക്കൂർ ഭീഷണിപ്പെടുത്തിയെന്ന്​ ഷാക്കിർ പറയുന്നു.

ഒന്നര മണിക്കുറോളം മർദനം തുടർന്നു. പിന്നീട്​ പൊലീസ്​ എത്തി ഷാക്കിറിനെ സ്​റ്റേഷനിലേക്ക്​ മാറ്റുകയായിരുന്നു. മർദനം നടന്ന 23 ന്​ശേഷം എല്ലാ ദിവസവും പല ഭാഗത്തു നിന്നും പരാതി പിൻവലിക്കാനുള്ള സമ്മർദം ഉണ്ടെന്ന്​ ഷാക്കിർ പറയുന്നു. 'മർദനത്തിന്​ ശേഷം ഞാൻ ചികിത്സയിലാണ്​. എനിക്ക്​ തോന്നുന്നത്​ അവർ എന്നെ കൊല്ലുമെന്നാണ്​' -ഷാക്കിർ ഭയത്തോടെ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goraksha goons#UP
News Summary - Moradabad Man Thrashed by Gau Rakshaks
Next Story