മൊറട്ടോറിയം കാലാവധി: പാർലമെൻറിന് മുമ്പിൽ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: കാർഷികാവശ്യങ്ങൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചു. പാർലമെൻറ് അങ്കണത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പിലായിരുന്നു പ്രതിഷേധം. രാഹ ുൽ ഗാന്ധി ഒഴികെ കേരളത്തിൽ നിന്നുള്ള മുഴുവൻ എം.പിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.
കർഷകർ എടുത്ത വായ്പകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഡിസംബർ 31 വരെയുള്ള മൊറട്ടോറിയത്തിന് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഈ വിഷയം നേരത്തെ ഡീൻ കുര്യാക്കോസ് എം.പി ലോക്സഭയിൽ ഉന്നയിക്കുകയും ഈ വിഷയത്തിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിൻെറ തുടർച്ചയായാണ് യു.ഡി.എഫ് എംപിമാർ പാർലമെൻറ് നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിഷേധിച്ചത്. വരും ദിവസങ്ങളിൽ ഈ വിഷയം പാർലമെൻറിൽ ശക്തമായി ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ കൂടിയാലോചനകൾ നടന്നില്ലെന്ന് എൽ.ഡി.എഫ് എം.പി എ.എം. ആരിഫ് ആരോപിച്ചു. യു.ഡി.എഫ് എം.പിമാരുടെ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും ഇനിയുള്ള സമരങ്ങളിൽ കൂടിയാലോചനകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.