വിവരാവകാശ കമീഷൻ: കെട്ടിക്കിടക്കുന്നത് 30,000ത്തിൽ അധികം പരാതികൾ
text_fieldsന്യൂഡൽഹി: ഭേദഗതി ബിൽ രാജ്യസഭയിൽ പാസായി വിവരാവകാശ നിയമം അടുത്തഘട്ടത്തിലേക്ക് കടക്കുേമ്പാഴും വിവരാവകാശ കമീഷനിൽ കെട്ടിക്കിടക്കുന്നത് 31,651 പരാതികൾ. ഇൗ വർഷം ജൂല ൈ 23 വരെയുള്ള കണക്കുകൾ പ്രകാരം 28,442 അപ്പീലുകളും 3,209 പരാതികളുമാണ് കമീഷനിൽ കെട്ടിക്കിട ക്കുന്നതെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ വെബ്സൈറ്റിൽ പറയുന്നു. കമീഷനിലെ പല സുപ്രധാന പദവികളും ഒഴിഞ്ഞുകിടക്കുന്നതാണ് ഇത്രയധികം പരാതികൾ തീർപ്പാകാതെ കിടക്കുന്നതിന് കാരണമാവുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.
കേന്ദ്ര കമീഷനിൽതന്നെ മുഖ്യ വിവരാവകാശ കമീഷണർ അടക്കം 11 പദവികളുള്ളതിൽ ഏഴെണ്ണത്തിലേ ആളുള്ളൂ. ഒഴിവുള്ള പദവികളിലേക്ക് ഇൗവർഷം ജനുവരിയിൽ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ആരെയും നിയമിച്ചിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന സ്ഥാനങ്ങളിലേക്ക് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം ഏപ്രിലിൽ സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടിരുന്നു.
അന്ന് 23,500 പരാതികളാണ് തീർപ്പാക്കാൻ ബാക്കിയുണ്ടായിരുന്നത്. എന്നാൽ, നിയമനം നടക്കാതിരുന്നതോടെ ഒരു വർഷം കഴിയുേമ്പാഴേക്കും 8,000ഒാളം പരാതികൾ വർധിച്ചു. ഒരുവശത്ത് വിവരാവകാശ നിയമം ശക്തമാക്കുന്നതായി സർക്കാർ അവകാശപ്പെടുേമ്പാൾ തന്നെ മറുവശത്ത് ആവശ്യമായ നിയമനങ്ങൾ നടത്താത്തത് ശരിയായ രീതിയല്ലെന്ന് പ്രമുഖ വിവരാവകാശ പ്രവർത്തകൻ ലോകേഷ് ബാത്ര ചൂണ്ടിക്കാട്ടുന്നു. ചട്ടപ്രകാരം ഒരു വിവരാവകാശ കമീഷണർ വിരമിക്കുന്നതിന് മുമ്പുതന്നെ ആ പദവിയിലേക്ക് അടുത്തയാളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമിടേണ്ടതുണ്ട്. എന്നാൽ, സർക്കാർ അതിന് തയാറാവില്ലെന്നും പലപ്പോഴും കോടതി ഉത്തരവ് വന്നശേഷമാണ് നടപടി സ്വീകരിക്കാറെന്നും ബാത്ര പറയുന്നു. വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്ന് സംശയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.