മഹാരാഷ്ട്രയിൽ കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഉദ്ധവ് താക്കറെയുടെ ഭരണകാലത്ത് - ഉദയ് സാമന്ത്
text_fieldsമുംബൈ: സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത്തത് മഹാവികാസ് അഘാഡി സർക്കാരിന്‍റെ ഭാഗത്താണെന്ന് കാബിനറ്റ് മന്ത്രി ഉദയ് സാമന്ത്. 48 മണിക്കൂറിനിടെ നന്ദേഡിലെ ആശുപത്രിയിൽ 31 പേർ കൊല്ലപ്പെട്ട സംഭവത്തെ വിർശിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളിൽ പകുതിയിലധികവും മഹാരാഷ്ട്രയിൽ നിന്നായിരുന്നു. ഇന്ന് നന്ദേഡ് സംഭവത്തെ വിമർശിക്കുന്ന നേതാക്കന്മാർ അന്ന് ഫേസ്ബുക്കിലൂടെയായിരുന്നു ജനങ്ങളോട് സംസാരിച്ചിരുന്നത്. നന്ദേഡ് സംഭവത്തെ ഞങ്ങൾ പിന്തുണക്കുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ 30 ശതമാനം മരണവും കൊവിഡ് സമയത്ത് മഹാരാഷ്ട്രയിലായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നിട്ടും അഘാഡി സർക്കാർ വാദിക്കുന്നത് തങ്ങൾ കോവിഡിനെ പിടിച്ചുകെട്ടാൻ മികച്ച പ്രകടനം നടത്തിയെന്നാണ്. 300 രൂപ നിരക്കിലുള്ള മൃതദേഹം സൂക്ഷിക്കാനുള്ള ബാഗ് കൊവിഡ് സമയത്ത് സംസ്ഥാനത്ത് വിറ്റിരുന്നത് 6500 രൂപക്കാണ്" - സാമന്ത് പറഞ്ഞു.
അജിത് പവാർ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരെ അപകീർത്തിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നന്ദേഡ് സന്ദർശനത്തിനിടെ മഹാരാഷ്ട്ര സർക്കാരിനെ വിമർശിച്ച് ആദിത്യ താക്കറെ രംഗത്തെത്തിയിരുന്നു. മരുന്നുകളുടെ അഭാവത്തെയും ആവശ്യസാധനങ്ങളുടെ അഭാവത്തെയും താക്കറെ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.