5000 രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കലിെൻറ ദുരിതങ്ങൾ വർധിപ്പിച്ച് രാജ്യത്തെ ബാങ്കുകൾ 5000 രൂപക്ക് മുകളിലുള്ള അസാധു നോട്ടുകളുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് മടി കാണിക്കുന്നു. അസാധു നോട്ടുകൾ എന്തുകൊണ്ട് നേരത്തെ നിക്ഷേപിച്ചില്ല, പണത്തിെൻറ ഉറവിടം ഏത് എന്നത് ഉൾപ്പടെയുള്ള ചോദ്യങ്ങളാണ് പണം നിക്ഷേപിക്കാൻ എത്തുന്ന ഉപഭോക്താകൾക്ക് ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടി വരുന്നത്.
അസാധു നോട്ടുകൾ നിക്ഷേപമായി വാങ്ങിയതിന് ശേഷം പിന്നീട് പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് ഭയന്ന് പല ബാങ്കുകളും 500,1000 നോട്ടുകൾ സ്വീകരിക്കുന്നില്ല. നഗരങ്ങൾക്ക് പുറത്തുള്ള ബാങ്ക് ശാഖകളിൽ ഒരു ഒാഫീസർ മാത്രമേ ഉണ്ടാവു. ബാക്കിയെല്ലാവരും ക്ലറിക്കൽ ഉദ്യോഗസ്ഥരാണ്. ഇത്തരം ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിെൻറ ഉറവിടം ആര് ചോദിച്ച് മനസിലാക്കുമെന്നും ഉദ്യോഗസ്ഥർ ചോദിക്കുന്നു.
ചൊവ്വാഴ്ച ഇൗ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ധനമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്ത് വന്നിരുന്നു. അസാധു നോട്ടുകൾ ഒരു തവണ നിക്ഷേപിക്കുന്നതിന് തടസമില്ല, എന്നാൽ 5000 രൂപക്ക് മുകളിൽ നിരവധി തവണ നിക്ഷേപിക്കുേമ്പാൾ പണത്തിെൻറ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.