പെഗസസ് ചാരവലയത്തിൽ കേണൽമാർ, ഇ.ഡി, പി.എം.ഒ ഉദ്യോഗസ്ഥർ
text_fieldsന്യൂഡൽഹി: പെഗസസ് ഉപയോഗിച്ച് രാജ്യത്ത് ചോർത്തപ്പെട്ട ഫോണുകളിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥൻ മുതൽ ബി.എസ്.എഫിൻെറ രണ്ടു കേണൽമാർ വരെ. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥെൻറയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പി.എ ആയിരുന്ന റിട്ട.ഐ.എ.എസ് ഒാഫിസറുടെയും നിതി ആയോഗിലെ ഉദ്യോഗസ്ഥൻെറയും ഫോണുകൾ ചോർത്തപ്പെട്ടതായി സംശയിക്കുെന്നന്ന് 'ദ് വയർ' തിങ്കളാഴ്ച റിപ്പാർട്ട് ചെയ്തു. ബി.എസ്.എഫ് മുൻ ഡയറക്ടർ ജനറൽ കെ.കെ. ശർമ, മുതിർന്ന ഇ.ഡി ഓഫിസർ രാജേശ്വർ സിങ്, കെജ്രിവാളിെൻറ മുൻ പി.എ വി.കെ. െജയ്ൻ എന്നിവരുടെ ഫോണുകളും നിരീക്ഷിക്കപ്പെട്ടതായി സംശയിക്കുെന്നന്ന് റിപ്പോർട്ട് പറയുന്നു.
2018ൽ ആർ.എസ്.എസ് അനുകൂല സംഘടന നടത്തിയ ചടങ്ങിൽ യൂനിഫോമിൽ പങ്കെടുത്ത് ഒരു മാസത്തിനുശേഷമാണ് കെ.കെ. ശർമയുടെ ഫോൺ നിരീക്ഷിക്കപ്പെട്ടത്. യൂനിഫോമിൽ പങ്കെടുത്തതിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരുന്നു. ടുജി കുംഭകോണം, കോൺഗ്രസ് നേതാവ് പി. ചിദംബരം പ്രതിയായ എയർസെൽ-മാക്സിസ് കേസ് എന്നിവ അന്വേഷിച്ചിരുന്ന ഇ.ഡി ഉദ്യോഗസ്ഥൻ രാജേശ്വർ സിങ് നിലവിൽ ലഖ്നോയിൽ സേവനമനുഷ്ഠിക്കുകയാണ്. 2018ൽ സി.ബി.എ ഡയറക്ടർ അലോക് കുമാർ വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുണ്ടായ തർക്കത്തിൽ പങ്കു വഹിച്ചിരുന്നയാളാണ് രാജേശ്വർ സിങ് എന്നു നേരത്തേ വാർത്തയുണ്ടായിരുന്നു. പെഗസസ് വലയിൽ പേര് ഉൾപ്പെട്ടതു സംബന്ധിച്ച ചോദ്യത്തിന് പക്ഷേ, സിങ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
2018ൽ ഡൽഹി സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ-അടിസ്ഥാന വികസന പദ്ധതികളുടെ ചുമതലയുണ്ടായിരുന്ന കൺസൾട്ടൻറ് കൂടിയായിരുന്നു, കെജ്രിവാളിെൻറ പി.എ ആയിരുന്ന ജെയ്ൻ. സമാധാന മേഖലകളിൽ ജോലി ചെയ്യുന്ന സൈനികർക്ക് റേഷൻ നിർത്തലാക്കിയ നടപടിയിൽ കേന്ദ്ര സർക്കാറുമായി ഇടഞ്ഞ കരസേന മുൻ ഓഫിസർ കേണൽ മുകുൾ ദേവിെൻറ പേരും പെഗസസ് വലയിലുണ്ട്. സായുധ സേനയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ച തന്നെ ഈ സർക്കാർ പല തരത്തിലും േദ്രാഹിച്ചിട്ടുണ്ടെന്ന് മുകുൾ ദേവ് പ്രതികരിച്ചു. താൻ നിരീക്ഷിക്കപ്പെടുകയാണെന്ന് സംശയമുയർന്നതിനെ തുടർന്ന് 2018ൽതന്നെ പഞ്ചാബ് പൊലീസിൽ പരാതി നൽകിയിരുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അഫ്സ്പ' നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നയത്തിനെതിരെ 356 സേനാംഗങ്ങളെ പ്രതിനിധാനംചെയ്ത് സുപ്രീംകോടതിയെ സമീപിച്ച റിട്ട. കേണൽ അമിത്കുമാറിെൻറ പേരും പട്ടികയിലുണ്ട്. ഇതു കൂടാതെ, ബി.എസ്.എഫ് കമാൻഡൻറ് ജഗ്ദീഷ് മതാനി, 'റോ' റിട്ട. ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ ഓജ, നിതി ആയോഗിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്നിവരുടെ നമ്പറുകളും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.