ബി.ജെ.പി സർക്കാരിന്‍റെ ഭരണത്തിൽ രണ്ട് വർഷത്തിനിടെ കാണാതായത് പത്ത് ലക്ഷത്തിലധികം സ്ത്രീകളെ - റിപ്പോർട്ട്
text_fieldsന്യൂഡൽഹി: സ്ത്രീസുരക്ഷ വിളിച്ചോതുന്ന ബി.ജെ.പി ഭരിക്കുന്ന രാജ്യത്ത് രണ്ട് വർഷത്തിനിടെ പത്ത് ലക്ഷത്തിലധികം സ്ത്രീകളെയും പെൺകൂട്ടികളെയും കാണാതായതായി റിപ്പോർട്ട്. 2019 മുതൽ 2021 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തിൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്. 2021ൽ മാത്രം രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ള 3,75,058 പെൺകുട്ടികളെയാണ് കാണാതായത്. 10,61,648 പേരെയാണ് രണ്ട് വർഷത്തിനിടെ ആകെ കാണാതായതെന്നാണ് റിപ്പോർട്ട്.
മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ സ്ത്രീകളെ കാണാതായത്. മധ്യപ്രദേശിൽ നിന്ന് 2019ൽ മാത്രം 52,119 പേരെ കാണാതായിട്ടുണ്ട്. 52357, 55704 എന്നിങ്ങനെയാണ് 2020, 2021 വർഷങ്ങളിലെ കണക്കുകളെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. മഹാരാഷ്ട്രയിൽ 2019ൽ മാത്രം കാണാതായ സ്ത്രീകളുടെ എണ്ണം 63,167 ആണ്. 2020ൽ 58,735, 2021ൽ 56,498 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 18വയസിൽ താഴെയുള്ള പെൺകുട്ടികളെ കാണാതായ കണക്കിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. 13,278 പേരാണ് പശ്ചിമബംഗാളിൽ നിന്ന് 2021ൽ മാത്രം കാണാതായത്. ആകെ 90,113 പെൺകുട്ടികളാണ് സംസ്ഥാനത്ത് നിന്ന് രണ്ട് വർഷത്തിനിടെ കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.