സായുധ സംഘത്തിന്റെ ആക്രമണം; മ്യാന്മർ സൈനികർ മിസോറമിൽ അഭയം തേടി
text_fieldsഐസ്വാൾ: സായുധ സംഘത്തിന്റെ ആക്രമണത്ത തുടർന്ന് 151 മ്യാൻമർ സൈനികർ മിസോറമിലെ ലോങ്ലായ് ജില്ലയിൽ അഭയംതേടിയതായി അസം റൈഫിൾസ്. ഇന്ത്യൻ അതിർത്തിക്ക് സമീപമുള്ള സൈനിക ക്യാമ്പുകൾ ‘അരാകാൻ ആർമി’ സംഘം ആക്രമിച്ചതോടെയാണ് ‘തത്മദവ്’ എന്നറിയപ്പെടുന്ന മ്യാൻമർ സൈനികർ ആയുധങ്ങളുമായി ലോങ്ട്ലായ് ജില്ലയിലെ ടുയിസെന്റ്ലാങ്ങിൽ തങ്ങളെ സമീപിച്ചതെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുറച്ച് ദിവസങ്ങളായി മ്യാൻമർ സൈന്യവും അരാകാൻ ആർമിയും തമ്മിൽ കനത്ത പോരാട്ടം നടന്നു വരുകയായിരുന്നു. മിസോറമിൽ എത്തിയ പല സൈനികർക്കും ഗുരുതര പരിക്കുണ്ട്. ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി.
സൈനികർ നിലവിൽ അസം റൈഫിൾസിന്റെ കസ്റ്റഡിയിലാണ്. മ്യാൻമർ സൈനിക സർക്കാറും വിദേശകാര്യ മന്ത്രാലയവുമായി ചർച്ചകൾ നടക്കുകയാണെന്നും സൈനികരെ ഏതാനും ദിവസത്തിനകം തിരിച്ചയക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.