Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകർ വീണ്ടും...

കർഷകർ വീണ്ടും ഡൽഹി​യിലേക്ക് ‘ദില്ലി ചലോ’ ഇന്ന്

text_fields
bookmark_border
Delhi Chalo march
cancel
camera_alt

ക​ർ​ഷ​ക മാ​ർ​ച്ച് ത​ട​യാ​ൻ ഡ​ൽ​ഹി​ അ​തി​ർ​ത്തി​യായ സിം​ഘുവിൽ ദ്രു​തക​ർ​മ​സേ​ന​യെ

വി​ന്യ​സി​ച്ച​പ്പോ​ൾ

ന്യൂ​ഡ​ൽ​ഹി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക​ർ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​ക്ക്. 2000ത്തി​ല​ധി​കം ട്രാ​ക്ട​റു​ക​ളി​ൽ കാ​ൽ​ല​ക്ഷ​ത്തോ​ളം വ​രു​ന്ന ക​ർ​ഷ​ക​രാ​ണ് നീ​ണ്ട സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ത്ത് ​ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്ക് വ​രു​ന്ന​ത്. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച-​നോ​ൺ പൊ​ളി​റ്റി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്റെ​യും കി​സാ​ൻ മ​സ്ദൂ​ർ മോ​ർ​ച്ച​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ‘ദി​ല്ലി ച​ലോ’ മാ​ർ​ച്ചി​നെ നേ​രി​ടാ​ൻ ഡ​ൽ​ഹി, ഹ​രി​യാ​ന പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം, സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​ത്രി വൈ​കി​യും ച​ർ​ച്ച തു​ട​ർ​ന്നു.

സ​മ​ര​ത്തി​ന് മൂ​ന്നു മാ​സ​മാ​യി ത​ങ്ങ​ൾ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​തി​ന്റെ ഭാ​ഗ​മാ​യി 23 മ​ഹാ​പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്നു. കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​വ​​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ എ​ല്ലാ ത​ട​സ്സ​ങ്ങ​ളും മ​റി​ക​ട​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ട്രെ​യി​നി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട 100 ഓ​ളം വ​രു​ന്ന ക​ർ​ഷ​ക​സം​ഘ​ത്തെ ഭോ​പാ​ലി​ൽ​വെ​ച്ച് മ​ധ്യ​​പ്ര​ദേ​ശ് പൊ​ലീ​സ് ത​ട​ഞ്ഞു​വെ​ച്ചു. സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഫെ​ബ്രു​വ​രി 12 മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഒ​രു മാ​​സ​ത്തേ​ക്ക് പൊ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

ഡ​ൽ​ഹി​യി​ലേ​ക്ക് ട്രാ​ക്ട​റു​ക​ളു​ടെ ​പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. തോ​ക്കു​ക​ൾ, സ്ഫോ​ട​ക വ​സ്‍തു​ക്ക​ൾ, ചു​ടു​ക​ട്ട​ക​ൾ, ക​ല്ലു​ക​ൾ, പെ​ട്രോ​ൾ, സോ​ഡാ കു​പ്പി എ​ന്നി​വ​യും കൈ​യി​ൽ ക​രു​താ​ൻ പാ​ടി​ല്ല. ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ തി​ക്രു, സിം​ഘു, ഗാ​സി​പൂ​ർ, ബ​ദ​ർ​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ പൊ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര ത​ട​യാ​ൻ ഡ​ൽ​ഹി അ​തി​ർ‌​ത്തി​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബും മു​ള്ളു​വേ​ലി​ക​ളും പൊ​ലീ​സ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഹ​രി​യാ​ന സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ ഏ​ഴു ജി​ല്ല​ക​ളി​ലെ ഇ​ന്റ​ർ​നെ​റ്റ് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മെ​സേ​ജു​ക​ള്‍ അ​യ​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല്‍പ​ന​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി. ക​ര്‍ഷ​ക​ര്‍ക്ക് പ​ര​മാ​വ​ധി 10 ലി​റ്റ​ര്‍ മാ​ത്രം ഇ​ന്ധ​നം വി​റ്റാ​ല്‍ മ​തി​യെ​ന്ന് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

2020ലെ ​ഒ​രു​വ​ർ​ഷം നീ​ണ്ട ഡ​ൽ​ഹി വ​ള​യ​ൽ ക​ർ​ഷ​ക​സ​മ​രം വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ 500 ഓ​ളം വ​രു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് സം​യു​ക്ത കി​സ​ൻ മോ​ർ​ച്ച​യി​ൽ​നി​ന്ന് പി​രി​ഞ്ഞ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്നാ​ണ് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച -നോ​ൺ പൊ​ളി​റ്റി​ക്ക​ൽ രൂ​പ​വ​ത്ക​രി​ച്ച​ത്.

കർഷകരുടെ 10 ആവശ്യങ്ങൾ
1. ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം, എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
2. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
3. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
4. ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.
5. സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻവാങ്ങുക.
6. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക.
7. മുൻവർഷങ്ങളിലുണ്ടായ ഡൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക; കുടുംബത്തിലൊരാൾക്ക് ജോലി കൊടുക്കുക.
8. 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക
9. തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക.
10. വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers ProtestDelhi Chalo March
News Summary - More than 200 farmer organisations begin Delhi Chalo march; police braces for faceoff
Next Story