ചർമമുഴ; കർണാടകയിൽ 24 ലക്ഷം കാലികൾക്ക് കുത്തിവെപ്പെടുത്തു
text_fieldsബംഗളൂരു: ചർമ മുഴ രോഗം പടരുന്നത് തടയാൻ 24,21,985 കന്നുകാലികൾക്ക് കുത്തിവെപ്പ് നൽകിയതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു .ബി .ചവാൻ. 35,55,600 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തതത്.
രോഗവ്യാപനം തടയുന്നതിനായി കന്നുകാലി മേളകൾ, കന്നുകാലികളുടെ യാത്ര എന്നിവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. പാൽ, തൈര്, നെയ്യ് എന്നിവ ജനങ്ങൾക്ക് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 8,124 വില്ലേജുകളിലായി 1,07,084 കന്നുകാലികളിലാണ് ത്വക്ക് രോഗം കണ്ടെത്തിയത്. ഇതിൽ 80 ശതമാനം ചികിത്സയിലൂടെ സുഖം പ്രാപിച്ചു. 6,953 കന്നുകാലികൾ രോഗം ബാധിച്ച് ചത്തു. നഷ്‌ടപരിഹാര തുക ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്ന് പ്രഭു ചവാൻ അറിയിച്ചു.
കർഷകർ പരിഭ്രാന്തരാകേണ്ടതില്ല. കൃത്യമായ പരിചരണത്തിലൂടെ രോഗം ഇല്ലാതാക്കാൻ കഴിയും.രോഗം നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ച വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.