രാജ്യത്തെ 2500 ജനപ്രതിനിധികൾക്കെതിരെ ക്രിമിനൽ കേസുകൾ; ഒന്നാം സ്ഥാനത്ത് യു.പി
text_fieldsന്യൂഡൽഹി: രാജ്യത്ത് 2500 ജനപ്രതിനിധികൾക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് കണ്ടെത്തൽ. സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. 22 സംസ്ഥാനങ്ങളിലെ 2,556 എം.എൽ.എ, എം.പിമാർക്കെതിരെയാണ് കേസുകൾ നിലനിൽക്കുന്നത്. മുൻ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയാൽ എണ്ണം 4,442 ആയി ഉയരും.
മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയാണ് ഇതുസംബന്ധിച്ച കണക്കുകൾ സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ജനപ്രതിനിധികളുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അശ്വനി കുമാർ നൽകിയ ഹരജിയിലാണ് അമിക്കസ്ക്യൂറിയായി വിജയ് ഹൻസാരിയയെ നിയമിച്ചത്. ഇതിൽ 174 പേർക്കെതിരെ നില നിൽക്കുന്നത് ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
ഇതിന് പുറമേ അഴിമതി നിരോധന നിയമം, കള്ളപ്പണം വെളുപ്പിക്കൽ, പൊതുസ്വത്ത് നശിപ്പിക്കൽ, മാനനഷ്ടം എന്നിവയിലും കേസുകളുണ്ട്. ഏറ്റവും കൂടുതൽ കേസുകളുള്ളത് യു.പിയിലെ ജനപ്രതിനിധികൾക്കെതിരെയാണ്. 446 ജനപ്രതിനിധികൾക്കെതിരെയാണ് യു.പിയിൽ കേസുകളുള്ളത്. ഇതിൽ 81 പേർക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ബിഹാർ, കേരളം, ഒഡിഷ, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ജനപ്രതിനിധികൾക്കെതിരായ കേസുകളിൽ മുൻപന്തിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.