ഇന്ത്യയിലേക്ക് കൂടുതൽ യാത്ര ഇളവുകൾ; വിസ കാലാവധി നീട്ടി
text_fieldsന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള യാത്രക്കും വിസക്കും ലോക്ഡൗൺ കാലത്ത് ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യക്കാരായ മറുനാടൻ പൗരന്മാർ, ഇന്ത്യൻ വംശജർ എന്നിവർക്കായുള്ള ഒ.സി.ഐ, പി.ഐ.ഒ കാർഡുള്ളവർക്കും വിദേശികൾക്കും ഇന്ത്യയിൽ വരുന്നതിനും തിരിച്ചു പോകുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കി.
●വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ, ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകളിെല ഒഴിവുള്ള സീറ്റുകൾ എന്നിവ പ്രയോജനപ്പെടുത്താൻ ഇവരെ അനുവദിക്കും. ക്വാറൻറീൻ വ്യവസ്ഥകൾ പാലിക്കണം.
● ടൂറിസ്റ്റ് വിസയോ, ഇലക്ട്രോണിക് വിസയോ അനുവദിച്ചിട്ടില്ല. മറ്റുള്ളവയുടെ കാര്യത്തിൽ കാലാവധി കഴിഞ്ഞ വിസ അതത് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽനിന്ന് പുതുക്കി വാങ്ങാം.
●ബിസിനസ്, ചികിത്സ ആവശ്യങ്ങൾക്ക് വിദേശികൾക്ക് ഇനി ഇന്ത്യയിലേക്കു വരാം. മെഡിക്കൽ വിസയിൽ വരുന്ന വിദേശികൾക്ക് സഹായിയേയും കൂട്ടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.