ഭീകരാക്രമണത്തെ അതിജീവിച്ച മോഷെ വീണ്ടും മുംബൈയിൽ
text_fieldsമുംബൈ: മുംബൈ ഭീകരാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടമായ ഇസ്രായേൽ ബാലൻ മോഷെ ഹോൾസ്ബർഗ് വീണ്ടും ഇന്ത്യയിലെത്തി. ഭീകരാക്രമണസമയത്ത് രണ്ടു വയസ്സു മാത്രമായിരുന്ന മോഷെയെ ആയ സാന്ദ്ര സാമുവലാണ് രക്ഷപ്പെടുത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്ന സമയത്താണ് മോഷെയും എത്തിയത്.
ഒമ്പതു വർഷത്തിനുശേഷം മുംബൈ സന്ദർശിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്ന് മുത്തച്ഛൻ ഷിമോൺ റോസൻബർഗിനൊപ്പം വന്ന 11കാരനായ മോഷെ പറഞ്ഞു. മാതാപിതാക്കൾ കൊല്ലപ്പെട്ട നരിമാൻ ഹൗസ് ഇരുവരും സന്ദർശിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചപ്പോൾ മോഷെയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.
മാതാപിതാക്കൾ കൊല്ലപ്പെട്ടതിനുശേഷം കുട്ടിയെ മുത്തച്ഛൻ ഇസ്രായേലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.