Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി മസ്​ജിദ്​...

ബാബരി മസ്​ജിദ്​ രാമജന്മഭൂമിക്ക്​ സമീപത്ത്​ നിർമിക്കാമെന്ന്​ ശിയ വഖഫ്​ ബോർഡ്

text_fields
bookmark_border
ബാബരി മസ്​ജിദ്​ രാമജന്മഭൂമിക്ക്​ സമീപത്ത്​ നിർമിക്കാമെന്ന്​ ശിയ വഖഫ്​ ബോർഡ്
cancel

ന്യൂഡൽഹി: വിവാദ രാമജന്മഭൂമിക്ക്​ സമീപത്ത്​ മുസ്​ലിം ഭൂരിപക്ഷ പ്രദേശത്തായി പള്ളി നിർമിക്കാമെന്ന് ​ ശിയ വഖഫ്​ ബോർഡ് സുപ്രീംകോടതി​െയ അറിയിച്ചു. തകർക്കപ്പെട്ട ബാബരി മസ്​ജിദ്​ ശിയ വഖഫ്​ ബോർഡി​​െൻറ സ്വത്തായിരുന്നുവെന്ന്​ സത്യവാങ്​മൂലത്തിൽ ബോർഡ്​ അവകാശപ്പെട്ടു. അതിനാൽ അനുകൂലമായ ഒത്തുതീർപ്പിന്​ ശ്രമിക്കാൻ തങ്ങളാണ്​ അർഹരെന്നും വിവാദഭൂമിയിൽ നിന്നും ന്യായമായ ദൂരത്ത്​ പള്ളി നിർമിക്കാൻ തയാറാണെന്നും ശിയ ബോർഡ്​ വ്യക്തമാക്കി. കേസിൽ വാദം കേൾക്കൽ നേരത്തെയാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ്​ കേസിൽ  സത്യവാങ്​മൂലം സമർപ്പിക്കാൻ ശിയ വഖഫ്​ ബോർഡ്​ തീരുമാനിച്ചത്​.
അയോധ്യ തർക്കഭൂമി വിഷയത്തിൽ സൗഹാർദ്ദപരമായ ഒത്തുതീർപ്പിനായി സമിതി രൂപീകരിക്കാൻ സമയം അനുവദിക്കണമെന്നും സുപ്രീംകോടതിയോട്​ ശിയ വഖഫ്​ ബോർഡ്​ ആവശ്യപ്പെട്ടു.

1992 ഡിസംബറിലാണ്​ അയോധ്യയിലെ ബാബരി മസ്​ജിദ്​ കർസേവകർ തകർക്കുന്നത്​​. പളളി നിൽക്കുന്ന സ്ഥലം രാമജൻമ ഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിർമിക്കുമെന്നും പ്രഖ്യാപിച്ചാണ്​ ​ മസ്​ജിദ്​ പൊളിച്ചത്​. 2010ൽ അലഹാബാദ്​ ​െഹെകോടതി രാംലാല, നിർമോഹി അഖാരക്കും സുന്നി വഖഫ്​ ബോർഡിനും ഭൂമി തുല്യമായി വീതിച്ച്​ നൽകിയതോടെ രാമജന്മഭൂമിയുടെ അവകാശ തർക്കം സുപ്രീംകോടതിയിലെത്തുന്നത്​.  

കോടതിക്ക്​ പുറത്ത്​ കേസ്​ ഒത്തു തീർക്കാൻ ഇരു കൂട്ടരും നടപടി സ്വീകരിക്കണമെന്ന്​ ഇൗ വർഷം മാർച്ചിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ചർച്ചക​െളാന്നും നടന്നില്ല. തുടർന്ന്​ കേസ്​ നീണ്ടു പോകുന്ന സാഹചര്യം ഒഴിവാക്കി ​െപ​െട്ടന്ന്​ വാദം കേൾക്കണ​മെന്നാവശ്യപ്പെട്ട്​ ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquebabri masjidwaqf boardRam Janmabhoomi
News Summary - 'Mosque can be built at a reasonable distance from Ram Janmabhoomi,' says Shia Waqf Board
Next Story