മുസ്ലിം പള്ളി ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്ന്: പാഠപുസ്തക പ്രസാധകർ മാപ്പുപറഞ്ഞു
text_fieldsന്യൂഡൽഹി: മുസ്ലിം പള്ളിയെ പാഠപുസ്തകത്തിൽ ശബ്ദ മലിനീകരണങ്ങൾക്ക് കാരണമായി ചിത്രീകരിച്ചത് വിവാദമായി. െഎ.സി.എസ്.ഇ സ്കൂളുകൾക്കുള്ള ആറാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിലാണ് ശബ്ദമലിനീകരണത്തിന് ഉദാഹരണമായി ട്രെയിൻ, വിമാനം, കാർ തുടങ്ങിയവയുടെ കൂടെ പള്ളിയുടെ ചിത്രവും നൽകിയിരിക്കുന്നത്. കാതടപ്പിക്കുന്ന ശബ്ദത്തിൽനിന്ന് രക്ഷനേടാൻ ഒരാൾ ചെവി പൊത്തുന്നതാണ് ചിത്രം. ഇയാൾക്കു പിന്നിൽ ശബ്ദങ്ങൾക്ക് കാരണമായി മുസ്ലിം പള്ളി, വിമാനം, ട്രെയിൻ, കാർ തുടങ്ങിയവയാണ് നൽകിയിരിക്കുന്നത്.
ഡൽഹിയിലെ സലീന പബ്ലിക്കേഷനാണ് പാഠപുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുസ്ലിംപള്ളിയെ മോശമായി ചിത്രീകരിച്ച പാഠപുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഒാൺലൈൻ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. അതേസമയം, െഎ.സി.എസ്.ഇ പാഠപുസ്തകം പബ്ലിഷ് ചെയ്യുകയോ വിതരണം നടത്തുകയോ െചയ്തിട്ടില്ല. വിവാദ പരാമർശങ്ങൾ വരാതെ സൂക്ഷിക്കാൻ സ്കൂളുകളും പബ്ലിഷർമാരും സൂക്ഷ്മത പുലർത്തണമെന്ന് െഎ.സി.എസ്.ഇ ചീഫ് എക്സിക്യൂട്ടിവ് ഗ്യാരി അർത്തുൻ പറഞ്ഞു.
സംഭവം വിവാദമായതോടെ സലീന പബ്ലിക്കേഷെൻറ ഉടമ ഹേമന്ത് ഗുപ്ത മാപ്പുപറഞ്ഞു. എത്രയുംപെെട്ടന്ന് പാഠപുസ്തകം പിൻവലിക്കുെമന്നും തിരുത്തി പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി. ഗുജറാത്തിലെ ഹിന്ദി പാഠപുസ്തകത്തിൽ യേശുവിനെ ചെകുത്താെനന്ന് പരാമർശിച്ചത് അടുത്തിടെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.