ആൾകൂട്ട മർദനങ്ങളിൽ പലതും വ്യാജം -മുഖ്താര്‍ അബ്ബാസ് നഖ്‍വി
text_fieldsന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആൾകൂട്ട മർദന കേസുകളിൽ പലതും വ്യാജമാണെന്ന് ന്യൂനപക്ഷകാര്യ മന ്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍വി. തുടരെയുണ്ടാക്കുന്ന ആൾക്കൂട്ട മർദനങ്ങളെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്ര വർത്തകനോടായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.
1947 നുശേഷം പാകിസ്താനിലേക്ക് കുടിയേറാത്തതിന് ഇപ്പോഴും രാജ്യത്തെ മുസ്ലിംകൾ ശിക്ഷിക്കപ്പെടുകയാണെന്ന സമാജ് വാദി പാർട്ടി എം.പി അഅ്സം ഖാന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, അന്ന് മുസ്ലിംകൾ പാകിസ്താനിലേക്ക് പോയിരുന്നെങ്കിൽ ഈ ശിക്ഷയൊന്നും അനുഭവിക്കേണ്ടിവരില്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ടാണ് നമ്മുടെ പിതാമഹൻമാർ പാകിസ്താനിലേക്ക് പോകാതിരുന്നത്? അവർ ഇന്ത്യയെ സ്വന്തം രാജ്യമായി കണ്ടു. ഇപ്പോൾ അവർ അതിന് ശിക്ഷിക്കപ്പെടുന്നു, ഇനി അത് സഹിക്കണമെന്നും നഖ്‍വി പറഞ്ഞു.
അതേസമയം, നഖ്‍വിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല രംഗത്തെത്തി. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായി എന്താണ് നടക്കുന്നതെന്ന് നഖ്‍വിക്ക് അറിയുമോ എന്നദ്ദേഹം ചോദിച്ചു. ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്ക് ഒന്നുമല്ല. കുറ്റവാളികളെ സംരക്ഷിക്കാനാണ് ഭരിക്കുന്ന പാർട്ടിയിലെ എല്ലാവരും ശ്രമിക്കുന്നതെന്നും സുർജേവാല വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.