പണം പ്രശനമല്ല, ഒരു ഇ.വി വാങ്ങണമെന്ന് 90 ശതമാനവും ആഗ്രഹിക്കുന്നുവെന്ന് സർവെ; കാരണമിതാണ്
text_fieldsഇന്ത്യയിൽ കൂടുതൽ പണം നൽകി വൈദ്യുതി വാഹനം വാങ്ങാൻ 90 ശതമാനം പേരും തയാർ
വരുന്നത് ഇ-വാഹന വിൽപനയിലെ സുവർണ കാലമെന്നും സർവേ
ന്യൂഡൽഹി: ഇന്ധന വില കുതിച്ചുയർന്ന സാഹചര്യത്തിൽ കൂടുതൽ പണം നൽകിയും വൈദ്യുതി വാഹനം സ്വന്തമാക്കാൻ 90 ശതമാനം പേരും തയാറെന്ന് സർവേ ഫലം. ഇതിൽ 40 ശതമാനം പേർ 20 ശതമാനം അധികം പണം മുടക്കാനും തയാറാണേത്ര. അടുത്ത 12 മാസത്തിനുള്ളിൽ ആഗോള വൈദ്യുതി വാഹന (ഇ.വി) വിൽപന കുതിച്ചുയരുമെന്നും റിപ്പോർട്ട് പറയുന്നു.
വാഹന വിൽപന രംഗത്തെ പ്രമുഖ കൺസൽട്ടിങ് സ്ഥാപനമായ ഇ.വൈ ആണ് ഇതു സംബന്ധിച്ച് അഭിപ്രായ സർവേ നടത്തിയത്. 13 രാജ്യങ്ങളിലെ 9,000ത്തോളം വാഹന പ്രേമികളിലായിരുന്നു അഭിപ്രായസർവേ. 1000 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടും. ജൂലൈ പകുതിയോടെ പൂർത്തിയാക്കിയ അഭിപ്രായസർവേ കഴിഞ്ഞ ദിവസമാണ് സ്ഥാപനം പുറത്തുവിട്ടത്.
ഇന്ത്യയിൽ പത്തിൽ മൂന്നു പേർ വൈദ്യുതി/ഹൈഡ്രജൻ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന മറ്റൊരു കണ്ടെത്തൽ. ഒറ്റത്തവണ ചാർജിൽ 100 മുതൽ 200 കിലോമീറ്റർ മൈലേജും ഇവർ പ്രതീക്ഷിക്കുന്നു. വൈദ്യുതി വാഹനം വാങ്ങുന്നത് വഴി പാരിസ്ഥിതികാഘാതം കുറക്കുന്നത് വ്യക്തിപരമായ ഉത്തരവാദിത്തമാണെന്ന് 67 ശതമാനം പേർ കരുതുന്നു. 69 ശതമാനം പേർ ആഗ്രഹ സഫലീകരണത്തിെൻറ ഭാഗമായാണ് ഇ.വി വാങ്ങുന്നതെന്നാണ് കണ്ടെത്തൽ.
നിലവിലെ ഇ.വി ഉടമസ്ഥരിൽ മൂന്നിലൊന്നു പേരും ചാർജിങ്ങിന് ഒരു മണിക്കൂറിൽ താഴെ മാത്രം സമയം എടുക്കാവൂ എന്ന് ആഗ്രഹിക്കുന്നവരാണെന്നും സർവേ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.