സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരെ യെച്ചൂരി: ‘ഇ.ഡി കേസുകളിൽ ഭൂരിഭാഗവും ബി.ജെ.പി വിരുദ്ധർക്കെതിരെ’
text_fieldsന്യൂഡൽഹി: തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരെ സി.പി.എം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി വിരുദ്ധർക്കെതിരെയാണ് ഇ.ഡി ഇ.ഡി കേസുകളിൽ ഭൂരിഭാഗവുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഇഎംഎസ് സ്മൃതി സെമിനാറിൽ സംസാരിക്കുകയായിരുനു സീതാറാം യെച്ചൂരി.
‘സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് മുമ്പ് തമിഴ്നാട് സർക്കാരിന്‍റെ അനുമതി വാങ്ങാത്തത് ഫെഡറിലിസത്തിന് എതിരാണ്. അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണ് ബി.ജെ.പി. സർക്കാർ. ഫെഡറൽ സംവിധാനങ്ങൾക്ക് എതിരായി കേന്ദ്രം പ്രവർത്തിക്കുന്നു. ഇ.ഡി. ഇതുവരെ റജിസ്റ്റർ ചെയ്ത 500 കേസുകളിൽ ഭൂരിഭാഗവും ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികൾക്ക് എതിരെയാണ്. അതേസമയം, 0.5 ശതമാനം മാത്രമാണ് ഇ.ഡിയുടെ കേസുകൾ ശിക്ഷിക്കപ്പെടുന്നത്’ -അദ്ദേഹം പറഞ്ഞു.
2011-15ൽ ജയലളിതയുടെ കാലത്ത് സെന്തിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചാണ് ഇന്ന് പുലർച്ചെ സെന്തിലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തളർന്നുവീണ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.