മേഘാലയയിലെ കൊടും തീവ്രവാദി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsഗുവാഹത്തി: മേഘാലയയിലെ കൊടും തീവ്രവാദി സോഹൻ ഡി ഷിര സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ ഗരോ നാഷണൽ ലിബറേഷൻ ആർമിയുടെ സ്വയം പ്രഖ്യാപിത നേതാവാണ് ഇയാൾ. 27ന് മേഘാലയയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സോഹന്‍റെ നേതൃത്വത്തിൽ, ജനങ്ങൾക്കും, സുരക്ഷ സേനക്കും നേരെ നിരവധി ആക്രമണങ്ങൾ നടന്നിരുന്നു.
നാഷണൽ കോൺഗ്രസ് നേതാവ് ജൊനാഥൻ സംഗ്മയുടെ വധത്തെ തുടർന്ന് ജി.എൻ.എൽ.എ (ഗരോ നാഷണൽ ലിബറേഷൻ ആർമി)യുടെ ശക്തി കേന്ദ്രമായ ഗാരോ കുന്നുകളിൽ തീവ്രവാദികൾക്കെതിരെ സുരക്ഷാ സേന ശക്തമായ നടപടി നടപടികൾ സ്വീകരിച്ചു വരികയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കിഴക്കൻ ഗരോ കുന്നുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സംഗ്മയടക്കം നാലു പേർ കൊല്ലപ്പെട്ടത്. അക്രമത്തിലൂടെ ജനങ്ങളെ തിരഞ്ഞെടുപ്പിൽ നിന്ന് അകറ്റി നിർത്തുകയായിരുന്നു തീവ്രവാദ സംഘടനകളുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.