മോദിയുടെ പേര് വെട്ടി ഗൂഗ്ൾ; മൊേട്ടര മൈതാനം ഇപ്പോഴും 'സർദാർ പേട്ടൽ സ്റ്റേഡിയം'
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ മൊേട്ടര സ്റ്റേഡിയത്തിന് സ്വന്തം പേര് നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി ലോകവ്യാപകമായി വിമർശിക്കപ്പെടുന്നതിനിടെ ഗൂഗ്ളിന്റെ വക മോദിക്ക് എട്ടിന്‍റെ പണി. ഇവിടെ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയുടെ ലൈവ് ഫല സൂചനയിൽ സ്റ്റേഡിയത്തിെന്റ പഴയ പേര് തന്നെയാണ് ഗൂഗ്ൾ ഇപ്പോഴും നൽകിയിരിക്കുന്നത്. നരേന്ദ്രമോദി സ്റ്റേഡിയം എന്ന പുതിയപേര് നൽകാതെ സർദാർ പേട്ടൽ സ്റ്റേഡിയം എന്നാണ് റിസൽട്ടിൽ കാണിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ഇത് വ്യാപകമായ പരിഹാസത്തിനും ട്രോളിനും വിഷയമായി. 1,10,000 സീറ്റുകളുള്ള സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമാണ്. സർദാർ വല്ലഭായ് പേട്ടലിന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ പേരാണ് നരേന്ദ്ര മോദി എന്നാക്കി മാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2020ൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത് ഇവിടെയായിരുന്നു. നേരത്തേ ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പേര് നൽകിയിരുന്നു.
അതേസമയം, പേരുമാറ്റം വിവാദമായതോടെ വിശദീകരണവുമായി ഗജേറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ക്രിക്കറ്റ് സ്റ്റേഡിയത്തിന് മാത്രമാണ് നൽകിയതെന്നും സ്റ്റേഡിയം സ്ഥിതിചെയ്യുന്ന കായിക സമുച്ചയം സർദാർ വല്ലഭായി പേട്ടലിന്റെ പേരിൽ തന്നെ തുടരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.