ഫ്ളാറ്റ് ഗ്യാസ് ചേംബറാക്കി ആത്മഹത്യ; കണ്ടെടുത്തത് വിചിത്ര ആത്മഹത്യാകുറിപ്പ്
text_fieldsന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് വിഹാറിലെ ഫ്ളാറ്റിനുള്ളിൽ കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്ന് അപ്പാർട്ട്‌മെന്റിന്റെ അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഡൽഹി പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡൽഹി സ്വദേശിയായ മഞ്ജു, പെൺമക്കളായ അൻഷിക, അങ്കു എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളടങ്ങിയ ആത്മഹത്യാകുറിപ്പും ഇവർ മുറിയിൽ സൂക്ഷിച്ചിരുന്നു.
മാരക വിഷവാതകമായ കാർബൺ മോണോക്സൈഡാണ് വീടിനുള്ളിലുള്ളതെന്ന് ആത്മഹത്യാകുറപ്പിൽ മുന്നറിയിപ്പ് നൽകിയിരുന്നു. വാതകം ശ്വസിക്കാനോ, ഇത് കത്താന്‍ സാധ്യതയുള്ളതിനാൽ തീപ്പെട്ടിയും മെഴുകുതിരിയും മറ്റെന്തെങ്കിലും കത്തിക്കാനോ ശ്രമിക്കരുത്. ദയവായി ജനൽ തുറക്കാനും ഫാനിടാനും ശ്രമിക്കുക. മുറിയിൽ പരമാവധി വായുസഞ്ചാരം ഉറപ്പാക്കണമെന്നും ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാകുറിപ്പിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.