യു.പിയിൽ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു
text_fieldsലക്നോ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു. മെയിൻപുരിയിലെ സൗസയ്യ മാതൃ ശിശു ചികിത്സാശാലയിലാണ് സംഭവം. ചില സങ്കീർണതകൾ കാരണം പ്രസവം സാധാരണഗതിയിൽ നടത്താൻ കഴിയില്ലെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ആദ്യം അധികൃതർ അറിയിച്ചു. പിന്നീട് അനസ്തേഷ്യോളജിസ്റ്റിന്റെ അഭാവം പറഞ്ഞ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തതായി ഇവരുടെ ഭർത്താവ് പറഞ്ഞു. യാത്രാമധ്യേയാണ് ആംബുലൻസിനുള്ളിൽ പ്രസവിച്ചത്.
വാർത്ത പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതന്വേഷിക്കാൻ രണ്ടംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളിൽ അവർ റിപ്പോർട്ട് സമർപ്പിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആർ.സി ഗുപ്ത പറഞ്ഞു. അനസ്തേഷ്യോളജിസ്റ്റിന്റെ അഭാവത്തിൽ ഡ്യൂട്ടിയിലുള്ള ആശുപത്രി അധികൃതർ ഗർഭിണിയായ യുവതിക്ക് ആശുപത്രി സേവനങ്ങൾ നിഷേധിക്കുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഗുപ്‍ത കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.