Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിമിഷപ്രിയയുടെ...

നിമിഷപ്രിയയുടെ മോചനത്തിനായി യമനിൽ പോകാൻ അമ്മ ഡൽഹി ഹൈകോടതിയിൽ

text_fields
bookmark_border
nimisha priya
cancel

ന്യൂ​ഡ​ൽ​ഹി: യ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ കാ​ത്ത് സ​ൻ​ആ​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നു​ള്ള ച​ര്‍ച്ച​ക്ക് യ​മ​നി​ലേ​ക്ക് പോ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​റി​നോ​ട് നി​ര്‍ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ പ്രേ​മ​കു​മാ​രി ഡ​ല്‍ഹി ഹൈ​കോ​ട​തി​യി​ൽ. പ്രേ​മ​കു​മാ​രി​ക്കും സേ​വ് നി​മി​ഷ​പ്രി​യ ഫോ​റ​ത്തി​ന്റെ ഭാ​ര​വാ​ഹി​ക​ള്‍ക്കും യ​മ​ന്‍ സ​ന്ദ​ര്‍ശി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന് ഡ​ല്‍ഹി ഹൈ​കോ​ട​തി നേ​ര​ത്തെ ന​ൽ​കി​യ നി​ർ​ദേ​ശം ന​ട​പ്പാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഹ​ര​ജി ന​ൽ​കി​യ​ത്. ഹ​ര​ജി വ്യാ​ഴാ​ഴ്ച ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കും.

വ​ധ​​ശി​ക്ഷ​യി​ല്‍ ഇ​ള​വി​നാ​യു​ള്ള നി​മി​ഷ​പ്രി​യ​യു​ടെ അ​പ്പീ​ല്‍ യ​മ​ന്‍ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ങ്കി​ലും അ​നു​കൂ​ല​വി​ധി ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത ഇ​ല്ലെ​ന്ന് അ​മ്മ പ്രേ​മ​കു​മാ​രി ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു. ശ​രീ​അ​ത്ത് നി​യ​മ​പ്ര​കാ​രം ത​ലാ​ല്‍ അ​ബ്ദു​മ​ഹ്ദി​ന്റെ കു​ടും​ബം ബ്ല​ഡ് മ​ണി സ്വീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ ശി​ക്ഷ​യി​ല്‍ ഇ​ള​വ് ല​ഭി​ക്കൂ. അ​തി​നാ​യു​ള്ള ച​ര്‍ച്ച​ക്ക് യ​മ​നി​ലേ​ക്ക് പോ​കാ​ന്‍ ത​നി​ക്കും അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും സേ​വ് നി​മി​ഷ​പ്രി​യ ഫോ​റ​ത്തി​ന്റെ ഭാ​ര​വാ​ഹി​ക​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtyemenNimisha Priya Case
News Summary - Mother in Delhi High Court to go to Yemen for Nimisha priya's release
Next Story