നജീബിെൻറ മാതാവും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ
text_fieldsന്യൂഡല്‍ഹി: മൂന്നാഴ്ച മുമ്പ് ജെ.എന്‍.യുവില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ മാതാവിനെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പിന്നീട് ഇവരെ വിട്ടയച്ചു. ഞായറാഴ്ച, നജീബിന്‍െറ തിരോധാനത്തില്‍ പൊലീസ് പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാഗേറ്റിന് മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരത്തില്‍ ഇവരും പങ്കെടുത്തിരുന്നു. സമരക്കാരോടൊപ്പം പൊലീസ് ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നജീബിന്‍െറ മാതാവ് ഫാത്തിമ നഫീസിനെ പൊലീസ് റോഡില്‍ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഇവരുടെ അറസ്റ്റ് വിവാദമായത്. തുടര്‍ന്ന്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിഷയത്തില്‍ ഇടപെടുകയും പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ നജീബിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും ജെ.എന്‍.യു അധികാരികളില്‍നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കിയിട്ടുണ്ട്.
ജെ.എന്‍.യുവിലെ നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയും മുഖ്യമന്ത്രി രാഷ്ട്രപതിയുമായി അദ്ദേഹം പങ്കുവെച്ചു. ഒക്ടോബര്‍ 15ന് കാമ്പസില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായതിനുശേഷമാണ് നജീബിനെ കാണാതായത്. യു.പിയിലെ ബദ്വാന്‍ സ്വദേശിയായ നജീബ് ബയോടെക്നോളജി വിദ്യാര്‍ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.