ഫലസ്തീനിലെ ഇന്ത്യൻ അംബാസിഡറുടെ മരണം: അന്വേഷണമാവശ്യപ്പെട്ട് അമ്മ ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: ഫലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യ റാമല്ലയിൽ മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാവ് റോഷൻ ലാൽ ആര്യ ഡൽഹി ഹൈകോടതിയെ സമീപിച്ചു. മുകുൾ ആര്യ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
മാർച്ച് ആറിന് മുകുൾ ാര്യയെ എംബസിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്ന ഫലസ്തീൻ നീതിന്യായ മന്ത്രാലയത്തിന്റെ റിപ്പോർട്ട് റോഷൻ ലാൽ ആര്യ എതിർത്തു. മരണം നടന്ന് ഒരാഴ്ചയിലേറെയായതിനാൽ യഥാർത്ഥ മരണകാരണം കണ്ടെത്തുന്നതിന് എത്രയും വേഗം രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
പോസ്റ്റ്‌മോർട്ടത്തിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നുള്ള ഡോക്ടർമാരെ നിയോഗിക്കണമെന്ന് കുടുംബം ഹരജിയിൽ അഭ്യർഥിച്ചിട്ടുണ്ട്.
37 കാരനായ മുകുൾ ആര്യ 2008-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്നത്. 2021 ഏപ്രിലിൽ റാമല്ലയിൽ ഇന്ത്യൻ അംബാസിഡറായി സേവനം ആരംഭിച്ചു. ഈ വർഷം ജനുവരിയിലാണ് അദ്ദേഹം അവസാനമായി കുടുംബത്തെ സന്ദർശിക്കാൻ ഇന്ത്യയിലെത്തിയത്.
മാർച്ച് 3ന് അദ്ദേഹം വീഡിയോ കോൾ വഴി കുടുബത്തെ ബന്ധപ്പെട്ടിരുന്നു. മരണം നടന്നതായി അറിയിച്ച മാർച്ച് 6 വരെ ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് അമ്മ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സർക്കാർ ഏജൻസികൾക്ക് ഒന്നിലധികം നിവേദനങ്ങൾ നൽകിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് അവർ ഹരജിയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.