24 വർഷമായി കാത്തിരിപ്പ്; പാക് ജയിലിലെ മകനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മാതാവ് സുപ്രീംകോടിതിയിൽ
text_fieldsന്യൂഡൽഹി: 24 വർഷമായി പാക് ജയിലിൽ കഴിയുന്ന മകനെ മോചിപ്പിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 81കാരിയായ മാതാവ് സുപ്രീംകോടതിയിൽ. സൈനികനായ സഞ്ജിത് ഭട്ടാചാര്യയുടെ മോചനത്തിനായാണ് മാതാവ് കമല ഭട്ടാചാര്യ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.
തൻെറ മകനെ സർക്കാർ മറന്നെന്നും, മകൻെറ മോചനത്തിനായി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചില്ലെന്നും ഹരജിയിൽ കുറ്റപ്പെടുത്തുന്നു. 23 വർഷവും 9 മാസവുമായി മകൻ തടവിലാണെന്നും ഹരജിയിൽ പറയുന്നു.
ഹരജി പരിഗണിച്ച കോടതി, നയതന്ത്ര ഇടപെടൽ ആവശ്യമുണ്ടെന്നും സമാന സാഹചര്യത്തിൽ ജയിലിൽ കഴിയുന്നവരുടെ വിവരങ്ങൽ അറിയേണ്ടതുണ്ടെന്നും വ്യക്തമാക്കി. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നോട്ടീസ് നൽകി.
1997ൽ ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ പട്രോളിങ്ങിന് പോയിരിക്കെയാണ് സഞ്ജിത് ഭട്ടാചാര്യയെ കാണാതാകുന്നത്. ഇദ്ദേഹം മരിച്ചതായി സൈന്യം പ്രഖ്യാപിച്ചെങ്കിലും പാകിസ്താനിലെ കോട്ട് ലഖ്പത് ജയിലിലുണ്ടെന്ന് പിന്നീട് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.